Main News
മധ്യപ്രദേശിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

12/05/2018

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 4 മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. സുനില്‍ ഭീല്‍ എന്നയാള്‍ക്കാണ് ഇന്‍ഡോര്‍ ജില്ലാ കോടതി വധശിക്ഷ വിധിച്ചത്.

ഏപ്രില്‍ 21 ന് പുലര്‍ച്ചെയാണ് തെരുവില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ സുനില്‍ ഭീല്‍ എടുത്ത് കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രദേശത്ത് നിന്നും അടുത്തുള്ള കെട്ടിടത്തില്‍ കൊണ്ടുപോയായിരുന്നു ക്രൂരകൃത്യം നടത്തിയത്.  സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തെരുവില്‍ ബലൂണ്‍ വില്‍പന നടത്തുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.

പോക്‌സോ നിയമപ്രകാരമെടുത്ത കേസെടുത്തില്‍ 23 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍മായ കേസാണിതെന്ന വിലയിരുത്തലോടെയാണ് ഇന്‍ഡോര്‍ ജില്ലാ കോടതി കേസിലെ പ്രതിയായ സുനില്‍ ഭീലിന് വധശിക്ഷ വിധിച്ചത്. 4 മാസം പ്രായമുള്ള കുഞ്ഞിനോട് ചെയ്തത് മനുഷ്യത്വരഹിതമാണ് പ്രവൃത്തിയാണെന്നും കോടതി പറഞ്ഞു.

Share this post: