Main News
മനുഷ്യന്‍, നാഗരികത, പ്രകൃതി എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍

മലപ്പുറം:കേരള പരിസ്ഥിതി കാലാവസ്ഥ-വ്യതിയാന വകുപ്പ് ആരംഭിച്ച പരിസ്ഥിതി അവബോധ ക്യാമ്പയിന്‍ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനുഷ്യന്‍, നാഗരികത, പ്രകൃതി എന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധന സഹായത്തോടെ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാര്‍ മാര്‍ച്ച് രണ്ട് രാവിലെ ഒമ്പതിന് നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടക്കും സമാപന സമ്മേളനം വൈകിട്ട് നാലിന് വനം മൃഗ സംരക്ഷണം ക്ഷീര വകുപ്പ് മന്ത്രി. അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. പി.വി. അബ്ദുല്‍ വഹാബ് എം.പി അദ്ധ്യക്ഷത വഹിക്കും. പി.വി. അന്‍വര്‍ എം.എല്‍.എ മുഖ്യ പ്രഭാഷണവും നടത്തും. ഇ.എഫ്.ഐ ഡയറക്ടര്‍ അരുണ്‍ കൃഷ്ണമൂര്‍ത്തി വിശിഷ്ടാതിഥിയാരിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും സംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കും.

Share this post: