Main News
മനോരമക്ക് ‘മനോരാഗ’മെന്ന് പേര് മാറ്റാമെന്ന് എം.എ ബേബി

05/04/2019

മലപ്പുറം: മലയാള മനോരമയുടെ പേര് ‘മനോരോഗ’മെന്നാക്കി മാറ്റുന്നതാണ് നല്ലതെന്ന് സി.പി.ഐ എം പോളിറ്റ് ബ്യൂറോ മെമ്പർ എം.എ ബേബി. മണ്ണഴി കോട്ടപ്പുറത്ത് എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. യുഡിഎഫിനായി തള്ളുകയും താങ്ങുകയുമാണ് മനോരമയുടെ പ്രധാന ജോലി. പത്രം കോൺഗ്രസ്സിന് വേണ്ടി നിരന്തരം വിവരക്കേടുകൾ വിളിച്ച് പറയുകയാണ്.

2004ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മനോരമ പുറത്ത് വിട്ട സർവ്വെയിൽ 16 ഇടത്തായിരുന്നു യുഡിഎഫ് വിജയം. എന്നാൽ ഫലം പുറത്ത് വന്നപ്പോൾ ഒരു കോൺഗ്രസ്സ്കാരൻ പോലും വിജയിച്ചില്ല. മഞ്ചേരിയിൽ പോലും അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ മത്സരിച്ച ടി.കെ ഹംസ വിജയിച്ചു. ഇതാണ് മനോരമയുടെ സർവ്വേകളുടെ ചരിത്രം. ആ മനോരമയാണ് ഈ തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയം പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും എം.എ ബേബി പറഞ്ഞു.

Share this post: