Main News
മനോരമയുടെ നുണപ്രചാരണം വീണ്ടും പൊളിഞു. പുതിയ പാർട്ടി എന്ന വാർത്ത തള്ളി കെ.ടി ജലീൽ

07/08/2018

മലപ്പുറം: കെ.ടി ജലീലിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന മനോരമ വാർത്തയും പൊളിഞു. ലീമുസ്ലീം ലീഗിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന മനോരമ വാര്‍ത്ത തള്ളി മന്ത്രി കെ.ടി ജലീല്‍ രംഗത്ത് വന്നു. തന്റെ പേരില്‍ വന്ന വാര്‍ത്ത അവാസ്തവമാണ്. ഇടത് സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്നും കെടി ജലീല്‍ പറഞ്ഞു.

ലീഗിനെ പ്രതിരോധിക്കാന്‍ ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പേരില്‍ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയെന്നായിരുന്നു മനോരമ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലുള്ള ചെറിയ മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷനല്‍ ലീഗ്, പി.ടി.എ. റഹീമിന്റെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കുമെന്നും പറഞ്ഞിരുന്നു.

Share this post: