മമ്പുറം തങ്ങളുടെ മരിക്കാത്ത സ്മരണകളുമായി കളിയാട്ടമുക്ക് നിവാസികള്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%AE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82-%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE/">
Twitter

മമ്പുറം തങ്ങളുടെ മരിക്കാത്ത സ്മരണകളുമായി കളിയാട്ടമുക്ക് നിവാസികള്‍

23/09/2017

തിരൂരങ്ങാടി: ഖുഥ്സ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 178 ാമത് ആണ്ടു നേര്‍ച്ചക്ക് തുടക്കമായതിന്റെ സന്തോഷത്തിലാണ് മൂന്നിയൂര്‍ പഞ്ചായത്തിലെ കളിയാട്ടമുക്കില്‍ താമസിക്കുന്ന ഹരിജന കുടുംബങ്ങള്‍. മമ്പുറം തങ്ങളെ പറ്റി ഇന്നും നിരവധി വിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്ന ഇവര്‍ അദ്ദേഹത്തെ സൈതലവി തങ്ങള്‍ എന്നാണ് ആദരവോടെ വിളിക്കാറുള്ളത്. കളിയാട്ടമുക്കിലെ മുസ്‌ലിം പള്ളിയോട് ചേര്‍ന്ന് മതസൗഹാര്‍ദ്ദത്തിന്റെ നാട്ടുമുഖമായി സ്ഥിതി ചെയ്യുന്ന അമ്പലത്തിലെ പ്രതിഷ്ഠയും ആരാധനാ മൂര്‍ത്തിയുമായ കാവിലമ്മക്ക് ആദരവുള്ള മുസ്‌ലിം പണ്ഡിതനാണ് മമ്പുറം തങ്ങള്‍
പെരിന്തല്‍മണ്ണക്കടുത്തുള്ള അങ്ങാടിപ്പുറത്ത് സവര്‍ണ കുടുംബാംഗമായിരുന്ന തിരുമന്ദാംകുന്നത്തമ്മയുടെ ഇളയ മകളായാണ് കളിയാട്ടക്കാവിലമ്മ ജനിക്കുന്നത്. ചില കാരണങ്ങളുടെ പേരില്‍ ജേഷ്ഠന്മാരുമായുണ്ടായ കലഹത്തെ തുടര്‍ന്ന് ഇവര്‍ക്ക് വീട് വിടേണ്ടി വരുന്നു. അഭയം പ്രാപിക്കാന്‍ ഇടം ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ ദേവിക്ക് മമ്പുറം തങ്ങള്‍ അഭയം നല്‍കുകയും കളിയാട്ടമുക്കിലെ ഹരിജന കുടുംബങ്ങള്‍ക്ക് ഏല്‍പിച്ച് നല്‍കുകയും ചെയ്തു. ജാതി വ്യവസ്ഥ അതിശക്തമായി വേരോടിയിരുന്ന അക്കാലത്ത് താഴ്ന്നവരായി ഗണിക്കപ്പെട്ടിരുന്ന ഹരിജനങ്ങള്‍ക്ക് അമ്പല പ്രവേശനം പോലും നിശിദ്ധമായിരുന്നു. എന്നാല്‍ മമ്പുറം തങ്ങള്‍ അവര്‍ക്ക് അമ്പലം പണിയാന്‍ അനുമതി നല്‍കുകയായിരുന്നുവത്രെ. അങ്ങനെയാണ് വര്‍ഷം തോറും സുപ്രസിദ്ധമായ കളിയോട്ടോത്സവം നടക്കുന്നത്. വാഴ്ത്താരികളായും നാടന്‍ പാട്ടുകളായും പഴയ തലമുറ മനഃപാഠമാക്കിയ ഇതുസംബന്ധമായ ഒരുപാട് ഐതിഹ്യങ്ങള്‍ ചിങ്ങമാസത്തിലെ കളിയാട്ടത്തിന്റെ സമയത്ത് ഓരോ വീട്ടിലും ആലപിക്കാറുണ്ട്.
ഇത്തരം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങള്‍ ഇന്നും മാറ്റമേതുമില്ലാതെ നിലനില്‍ക്കുന്നു. കളിയാട്ടോത്സവം ആരംഭിക്കുന്നതിന് മുമ്പായി പൊയ്ക്കുതിരകളുമായി മമ്പുറത്തെത്തി സമ്മതം ചോദിക്കുന്നതാണ് മുടക്കമില്ലാതെ തുടരുന്ന ഒരാചാരം. കളിയാട്ടത്തിന്റെ സമാപനം ചിങ്ങമാസത്തിലെ വെള്ളിയാഴ്ച നടത്തുന്നതിന് ഇവര്‍ പറയുന്ന കാരണമിങ്ങനെ: ഉത്സവം നടത്താന്‍ സമ്മതം തേടിയെത്തിയ ഹരിജനങ്ങളോട് സൈതലവി തങ്ങള്‍ പറഞ്ഞത്രേ: ‘ഞങ്ങളുടെ വേലയുടെ (ജുമുഅ നമസ്‌കാരം) ദിവസം തന്നെ നിങ്ങളും വേല വെച്ചോളൂ’. കളിയാട്ടമുക്കിലെ അമ്പലം മമ്പുറം മഖാമിനേക്കാള്‍ ഉയരുന്നത് ദേവിക്കിഷ്ടമല്ല. കളിയാട്ട ദിവസം ജുമുഅഃ കഴിയാതെ അമ്പലപ്പറമ്പില്‍ കാലുകുത്തരുത് തുടങ്ങി നിരവധി വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഇവര്‍ മതസൗഹാര്‍ദ്ദത്തിന്റെ അത്യപൂര്‍വ മാതൃകകളാണ് പ്രസരിപ്പിക്കുന്നത്.
ഹരിജനങ്ങളുടെ വിശ്വാസങ്ങളും ചരിത്ര വിവരങ്ങളും ചേര്‍ത്ത് നോക്കുമ്പോള്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായ ഏറ്റവും പഴക്കം ചെന്ന അമ്പലം ഇതാവാന്‍ സാധ്യതയുണ്ട്.

 

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍