Top Stories
മലപ്പുറം എം.എസ്.പി. ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യം
June 02, 2016

02, June 2016
മലപ്പുരം : മലപ്പുറം എം.എസ്.പി. ആശുപത്രി പൊതുജനങ്ങള്ക്ക് ഉപകാരപ്പെടുംവിധം കാര്യക്ഷമമായി തുറന്നു പ്രവര്ത്തിപ്പിക്കാന് നടപടി സ്വീകരിക്കണമെന്ന് ആവശ്യം. അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റില് സ്ഥാപിച്ച പരാതിപ്പെട്ടിയിലാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. വിഷയം പരിഗണിച്ച ജില്ലാതല അഴിമതി നിവാരണ സമിതി തുടര്നടപടികള്ക്കായി പരാതി എം.എസ്.പി. കമാണ്ടന്റിനും ജില്ലാ മെഡിക്കല് ഓഫീസര്ക്കും പരാതി കൈമാറി. മൂര്ക്കനാട് പഞ്ചായത്തിലെ കടവുകളില് നിന്ന് അനധികൃതമായി മണല്കടത്തുന്നതിനെതിരായ പരാതിയും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് അരീക്കോട് സ്വദേശിനി നല്കിയ പരാതിയും ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിന് കൈമാറി. കലക്ടറേറ്റില് ചേര്ന്ന ജില്ലാതല അഴിമതി നിവാരണ സമിതി യോഗത്തില് റിട്ട. ജഡ്ജ് നാരായണന്കുട്ടി മേനോന്‍ , പ്രൊഫ.പി. ഗൗരി, ഹുസൂര് ശിരസ്തദാര് അബ്ദുസ്സമദ്, ജൂനിയര് സൂപ്രണ്ട് സി.കെ. നജീബ് തുടങ്ങിയവര് പങ്കെടുത്തു.

Share this post: