Top Stories
മലപ്പുറം കോ-ഒപ്പറേറ്റിവ് കോളെജിനു പുതിയ ഭരണ സമിതി
May 29, 2017

29-May-2017
മലപ്പുറം : മികച്ച പഠന അന്തരീക്ഷവും പ്രഗത്ഭരായ അധ്യാപകരുടെ സേവനവുമായി മലപ്പുറം കോ-ഓപ്പറേറ്റിവ് കോളേജ് വിദ്യാര്‍ത്ഥികളെ അവരുടെ ലക്ഷ്യത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നു. നഗരത്തിന്‍റെ ഹൃദയഭാഗത്താണ് കോളെജിന്‍റെ സ്ഥാനം. എളുപ്പത്തില്‍ എത്താനുള്ള സൗകര്യം, പശ്ചാത്തല സൌകര്യങ്ങള്‍ എന്നിവ ഈ സ്ഥാപനത്തെ സഹകരണ മേഖലയിലെ വേറിട്ട അക്ഷര സാന്നിധ്യമാക്കുന്നു. കോളെജിന്‍റെ പുതിയ ഭരണ സമിതി തിങ്കളാഴ്ച ചുമതലയേല്‍ക്കും. പാലോളി കുഞ്ഞിമുഹമ്മദ്‌ ആണ് പ്രസിഡന്‍റ്. കെ.റംല പന്തലൂര്‍ വൈസ് പ്രസിഡന്റും, പി.കെ.മുഹമ്മദലി എന്ന കുഞ്ഞാന്‍, കെ.പി.മുഹമ്മദ്‌ ഫൈസല്‍, സി. സുരേഷ്, പാലോളി അബ്ദു റഹിമാന്‍, എന്‍.പി. കീരന്‍കുട്ടി, സി.വി. ശാന്തമ്മ, പ.പി.ഉഷാറാണി എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍. റിട്ടേണിംഗ് ഓഫീസര്‍ ആയ മലപ്പുറം സഹകരണ യൂനിറ്റ് ഇന്‍സ്പെക്ടര്‍ വി.സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ഐക്യകനേഠന ആയിരുന്നു ഒമ്പത് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ റിട്ടേണിംഗ് ഓഫീസരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരെ തിരഞ്ഞെടുത്തത്.

1995- ല്‍ ആരംഭിച്ച് 22 വര്‍ഷമായി വളരെ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോളെജ് ആണിത്. കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോച്ചിംഗ് അക്കാദമി എന്നിവ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ഹ്യൂമാനിറ്റീസ് , കൊമേഴ്സ് എന്നീ ഹയര്‍സെക്കന്‍ഡറി വിഭാഗവും, ബി.എ. ഇംഗ്ലീഷ്, ഇക്കണോമിക്സ്‌, സോഷ്യോളജി എന്നിവയ്ക്ക് പുറമേ ബി.കോം ( കോ-ഓപറേഷന്‍) ഫിനാന്‍സും ഡിഗ്രി തലതിലുണ്ട്. പോസ്റ്റ് ഗ്രജ്വേഷനില്‍ എം.എ. ഇംഗ്ലീഷ് , സോഷ്യോളജി ഈ വര്‍ഷം മുതല്‍ ആരംഭിക്കും.

സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്‌ ഇനത്തില്‍ ഇളവു അനുവദിക്കുന്നുണ്ട്. ഓഹരി ഉടമകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്.

Share this post: