Exclusive News
മലപ്പുറം ഗവ:കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ ദേശവിരുദ്ധ കുറ്റത്തിന് കേസ്

22/02/2019

മലപ്പുറം: ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന പ്രിൻസിപ്പലിന്റെ പരാതിയിൽ ഗവ:കോളേജ് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. പുൽവാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോളേജിൽ പോസ്റ്റര്‍ പതിച്ചിരുന്നു.

രണ്ടാം വർഷ ബികോം വിദ്യാർത്ഥി മേലാറ്റൂർ എടയാറ്റൂർ സ്വദേശി റിൻഷാദ് ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി പാണക്കാട് സ്വദേശി ഫാരിസ് എന്നിവരാണ്  കസ്റ്റഡിയിലുള്ളത്. ഇന്നലെ വീട്ടിൽ നിന്നാണ് പോലീസ് റിൻഷാദിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ പോലീസ് തയ്യാറായിട്ടില്ല ഇന്ന് കോടതിയിൽ ഹാജറാക്കും

Share this post: