Main News
മലപ്പുറം ജില്ലയിലെ ആശമാര്‍ക്ക് ഓണത്തിന് 5.2 കോടി വിതരണം ചെയ്തു

06/09/2019
മലപ്പുറം:ജില്ലയിലെ 3225 ആശമാര്‍ക്ക് ഓണത്തിനുമുമ്പ് ഹോണറേറിയം, ഇന്‍സെന്റീവ് ഫെസ്റ്റിവല്‍ അലവന്‍സ് എന്നീ ഇനത്തില്‍ 5.25 കോടി നല്‍കി. ഹോണറേറിയം ഇനത്തില്‍ 2.75 കോടിയും ഇന്‍സെന്റീവ് ഇനത്തില്‍ 2.13 കോടിയും ഫെസ്റ്റിവല്‍ അലവന്‍സ് ആയി 38 ലക്ഷവുമാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹോണറേറിയം തുക ഓണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ ലഭ്യമായത് ആശമാര്‍ക്ക് ആശ്വാസമായി. പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ ആശമാരുടെ പ്രവര്‍ത്തനം വളരെയധികം പ്രശംസ നേടിയിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹോണറേറിയവും ഉത്സവബത്തയും നല്‍കിയ ജില്ലയാണ് മലപ്പുറം.

Share this post: