Main News
മലപ്പുറം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഉച്ചക്ക് ശേഷം ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചക്ക് രണ്ടിന് ശേഷം കൊണ്ടോട്ടി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ മച്ചിങ്ങൽ ബൈപ്പാസ് ജംഗഷനിലും പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കാവുങ്ങലിലും ആളെ ഇറക്കി തിരിച്ച് പോവണം. തിരൂർ-മഞ്ചേരി കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന ബസ്സുകൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപ്പാസുകൾ വഴിയും പോവേണ്ടതാണ്. മറ്റു വലിയ വാഹനങ്ങൾക്കും നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്

Share this post: