Main News
മലപ്പുറം നഗരത്തിൽ ചെങ്കൽ ലോറി വേട്ട: 14 വാഹനങ്ങള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു

10/02/2020
മലപ്പുറം:ജില്ലാ ആസ്ഥാനത്ത് അനധികൃതമായി ചെങ്കല്‍ കടത്തിലേര്‍പ്പെട്ട 14 ലോറികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. മേല്‍മുറി, മലപ്പുറം വില്ലേജ് ഓഫീസര്‍മാര്‍ നടത്തിയ സംയുക്തപരിശോധനയില്‍ കൊളായി, ആലിയപ്പറമ്പ് ഭാഗങ്ങളിലെ ക്വാറികളുടെ പരിസരത്ത് നിന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. കൊളായി ഭാഗത്തുനിന്ന് രണ്ട് ലോറികളും ആലിയപ്പറമ്പ് ഭാഗത്തുനിന്ന് 12 ലോറികളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള്‍ കലക്ടറേറ്റ് മൈതാനത്ത് സൂക്ഷിക്കുകയും നിയനടപടികള്‍ക്കായി ജിയോളജിസ്റ്റിന് കൈമാറുകയും ചെയ്തു. പരിശോധനയില്‍ വില്ലേജ് ഓഫീസര്‍മാരായ എ.പി സിന്ധു, കെ. രവീന്ദ്രന്‍, മേല്‍മുറി സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബാബു, കലക്ടറേറ്റ് ജീവനക്കാരായ നാരായണന്‍, രാജു എന്നിവര്‍ പങ്കെടുത്തു.

Share this post: