മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടലിനെതിരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങണം: ബഹ്‌റൈന്‍ കെ.എം.സി.സി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82-%E0%B4%AA%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AA%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9F%E0%B5%8D%E0%B4%9F-2/">
Twitter

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടലിനെതിരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങണം: ബഹ്‌റൈന്‍ കെ.എം.സി.സി

01/11/2017

മനാമ: മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങി ശക്തമായി പ്രതികരിക്കണമെന്നും ബഹ്‌റൈന്‍ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവുമധികം പ്രവാസികളുള്ള ജില്ലയിലെ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടിയാല്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും പഴയത് പുതുക്കാനും കോഴിക്കോട് പോകേണ്ടി വരും. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസ് ഇപ്പോള്‍ തന്നെ നാല് ജില്ലകളെ ഉള്‍ക്കൊള്ളുന്നതാണ്. പുതിയ സാഹചര്യത്തില്‍ നിലവിലുള്ള ഓഫീസിനുമേല്‍ അധികഭാരം ചുമത്തലാകും അത്.

മാത്രവുല്ല, സ്ത്രീകളടക്കമുള്ള അപേക്ഷകര്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം.
ജില്ലയില്‍ നിന്നും വര്‍ഷം തോറും രണ്ടരലക്ഷത്തോളം അപേക്ഷകര്‍ ഈ ഓഫീസിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എങ്ങിനെ നോക്കിയാലും മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും പാസ്‌പോര്‍ട്ട് അപേക്ഷകരായ ഉദ്യോഗാര്‍ഥികളേയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്ന കടുത്ത കേന്ദ്ര സര്‍ക്കാരിന്‍രെ കടുത്ത ജനദ്രോഹ നടപടിയാണിത്.

ഗള്‍ഫ് വിമാനങ്ങള്‍ വെട്ടിക്കുറച്ചും വലിയ വിമാനങ്ങള്‍ക്ക് പോകാനാകാതെയും കരിപ്പൂര്‍ വിമാനത്താവളത്തിനോടും ഇതേ ജനദ്രോഹ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഇത്തരം ജന ദ്രോഹ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടണമെന്നും അവ പുന:പരിശോധിക്കാനുള്ള സമ്മര്‍ദ്ധങ്ങളുണ്ടാകണമെന്നും ജില്ലാ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Share this post:

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍

ഗെയില്‍ പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ട് പോവാമെന്ന് കെ പി എ മജീദ്

എം ആര്‍ വാക്‌സിനേഷന്‍ ക്യാമ്പയിന് പിന്തുണയുമായി വി ടി ബല്‍റാം എം എല്‍ എ

സോളാര്‍ കമ്മീഷനെ വെച്ചതില്‍ മുന്‍സര്‍ക്കാറിന് ജാഗ്രതക്കുറവുണ്ടായെന്ന് ലീഗ് വിലയിരുത്തല്‍