Main News
മലപ്പുറത്ത് വി.പി സാനുവിന് അപരൻ സാനു എൻ കെ

08/04/2019

മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചവരിൽ വേങ്ങര കണ്ണമംഗലം സ്വദേശി സാനു എൻ.കയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷന്റെ അയൽവാസിയാണ് ഇദ്ധേഹം. എന്നാൽ മണ്ഡലത്തിലെ മറ്റ് സ്ഥാനാർഥികൾക്കൊന്നും അപരൻമാരില്ല.  എട്ട് സ്ഥാനാർത്ഥികളാണ് നിലവിൽ മണ്ഡലത്തിലുള്ളത്. ഇന്ന് മൂന്ന് മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള അവസരമുള്ളത്. അതോടെ മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥി ലിസ്റ്റാവും. ഇന്നുതന്നെ അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കും.

തോൽവി ഭയം കൊണ്ടാണ് തനിക്ക് അപരനെ നിർത്തുന്നതെന്ന് വി.പി സാനു പ്രതികരിച്ചു. എത്ര വ്യാജന്മാര്‍ വന്നാലും അരിവാക ചുറ്റിക നക്ഷ്ത്രം ചിഹ്നംതനിക്കുള്ളതാണെന്നും ആ ചിഹ്നത്തില്‍ വോട്ടു ചെയ്ത് ജനങ്ങള്‍ തന്നെ ബഹു ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂമെന്നും സാനു പറഞ്ഞു.

Share this post: