Main News
മലേഷ്യയിലെ രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ്: ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും

തിരൂരങ്ങാടി: മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി (ഐ.ഐ.യു.എം) സംഘടിപ്പിക്കുന്ന രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അറബിക് ഡിബേറ്റ് ക്ലബ്ബ് പ്രതിനിധികളും മാറ്റുരക്കും. ഓഗസ്റ്റ് 3,4 തിയ്യതികളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും.

വാഴ്‌സിറ്റിയിലെ പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആശിഖ് റഹ്മാന്‍ കാളികാവ്, ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് കോമത്ത്, സ്വബീഹ് മുശര്‍റഫ് വാവൂര്‍ എന്നിവരാണ് ദാറുല്‍ഹുദായെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുത്. ദാറുല്‍ഹുദാ അറബിക് പഠനവിഭാഗം മേധാവി അബ്ദുശ്ശകൂര്‍ ഹുദവി ചെമ്മാടും സംഘത്തെ അനുഗമിക്കുന്നുണ്ട്.

രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദായെ പ്രതിനിധീകരിച്ചു യാത്രതിരിക്കുന്ന സംഘത്തിന് വാഴ്‌സിറ്റി അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

Share this post: