Main News
മഹാരാഷ്ട്രയിലെ കർഷക സമരത്തിന് മലപ്പുറത്ത് ഡിവൈഎഫ്ഐ ഐക്യദാർഢ്യം

11/03/2018

മലപ്പുറം: മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് ഡിവൈഎഫ്ഐ യുവജന കൂട്ടായ്മ നടത്തി. അമ്പതിനായിരത്തിലതികം കർഷകർ അണിനിരക്കുന്ന സമരം ലോംങ് മാർച്ചോടെ ഈ മാസം ആറിനാണ് തുടങ്ങിയത്. സമരം ഇന്ന് മുബൈ നഗരത്തിൽ പ്രവേശിച്ചു.
യുവജന കൂട്ടായ്മ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി.ഇല്യാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടിടി റിയാസ് അധ്യക്ഷനായി. പാലോളി ഹംസ സിഎം സിബില കെ അൻവർ കെ രജ്ഞിത്ത് എന്നിവർ സംസാരിച്ചു

Share this post: