Main News
മാജിക്കിലൂടെ ഇംഗ്ലീഷ് പഠന പദ്ധതി

മലപ്പുറം : ചെറുകുളമ്പ വെസ്റ്റ് കെ എസ് കെ എം യു പി സ്‌കൂള്‍ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മാജിക്കിലൂടെ ഇംഗ്ലീഷ് പഠന പദ്ധതി നടപ്പിലാക്കി. കുട്ടികള്‍ക്കേറെ പ്രിയങ്കരമായ മാജിക്കിനെ  ഇംഗ്ലീഷ് പഠന പദ്ധതിയുമായി  സമന്വയിപ്പിച്ച് മലയില്‍ മാജിക്ക് അക്കാദമി രൂപകല്‍പ്പന ചെയ്ത ഇംഗ്ലീഷ് വണ്ടര്‍ലാന്റ് എന്ന പേരില്‍ ആവിഷ്‌ക്കരിച്ച പരിപാടിയാണ് അരങ്ങേറിയത്. മജിഷ്യനും ഇംഗ്ലീഷ് ട്രെയിനറുമായ മലയില്‍ ഹംസ ക്യാമ്പിന് നേതൃത്വം നല്‍കി. കഥയിലൂടെയും കവിതയിലൂടേയും നാടകത്തിലൂടേയും കുട്ടികളെ മാജിക്കിന്റെ അത്ഭുത ലോകത്തെത്തിച്ച്  പതിവ് ക്ലാസ്‌റൂം ശൈലിയില്‍ നിന്നും വ്യത്യസ്തമായി വിനോദത്തിലൂടെ വിജ്ഞാനം ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിഷ ടീച്ചര്‍  അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി റീമ സ്വാഗതം പറഞ്ഞു.വസന്തകുമാര്‍ മാസ്റ്റര്‍, യൂനുസ് സലീം മാസ്റ്റര്‍,  ജഷീര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി സാലി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share this post: