Top Stories
മാതൃഭൂമി ഓഫീസ് ആക്രമണത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു .
June 03, 2016

mathrubhumi-office-attack-k03, June 2016
മലപ്പുറം : കോട്ടക്കല്‍ മാതൃഭൂമിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി . മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക മാതൃഭൂമി ഓഫീസ് ആക്രമണത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മല്‍ പ്രതിഷേധ പ്രകടനം നടന്നു. ആര്‍.സാംബന്‍ ( പ്രസിഡന്റ് ), സുരേഷ് എടപ്പാള്‍ ( സെക്രട്ടറി ), അബ്ദുല്‍ ലത്തീഫ് നഹ ( മുന്‍ പ്രസിഡന്റ് ), ഫ്രാന്‍സിസ് ഓണാട്ടു, സമീര്‍ കല്ലായി, ഇ.സലാഹുദ്ധീന്‍ ( മാതൃഭൂമി ), വി.മുഹമ്മദാലി , ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share this post: