Top Stories
മാനവിക നന്മവളര്‍ത്താന്‍ വൃതാനുഷ്ടാനത്തിലൂടെ സാധിക്കും. എ.സി.വേണുഗോപാല രാജ
June 26, 2016

ifthar-venugopala-raja25-June-2016
മങ്കട: സംഘര്‍ഷഭരിതമായ ഇന്നത്തെ ചുറ്റുപാടില്‍ ദൈവത്തില്‍ മാത്രമാണ്‌ അഭയം തേടാനുള്ളതെന്നും, ദൈവീകമായ ചിന്തയും കാഴ്‌ചപ്പാടുകളും ഒരു നല്ല സമൂഹത്തെ ശൃഷ്ടിക്കുമെന്നും വള്ളുവക്കോനാതിരിയും, തിരുമാന്ധാംകുന്ന്‌ ദേവസ്വം ട്രസ്‌റ്റി കൂടിയായ എ.സി.വേണുഗോപാല രാജ പറഞ്ഞു. അങ്ങാടിപ്പുറം എം.പി നാരായണമേനോന്‍ ഹാളില്‍ പഞ്ചായത്ത്‌ മുസ്‌്‌ലിം ലീഗ്‌ സംഘടിപ്പിച്ച ഇഫ്‌താര്‍ സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എ.അഹമ്മദ്‌ കബീര്‍ എം.എല്‍.എ.ഉദ്‌ഘാടനം ചെയ്‌തു. പ്രഫ.കെ.കെ.ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കുന്നത്ത്‌ മുഹമ്മദ്‌ അധ്യക്ഷനായിരുന്നു. കെ.കെ.സി.എം.തങ്ങള്‍ വഴിപ്പാറ പ്രാര്‍ത്ഥന നടത്തി. പുത്തനങ്ങാടി ഫാത്തിമ മാതാ പള്ളി വികാരി ഫാദര്‍ ഡോ.ജേക്കബ്‌ കുത്തൂര്‍, പുത്തനങ്ങാടി മഹല്ല്‌ ഖത്തീബ്‌ സുബൈര്‍ ഫൈസി, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.കേശവന്‍, അങ്ങാടിപ്പുറം സര്‍വ്വീസ്‌ ബാങ്ക്‌ പ്രസിഡന്റ്‌ പി.രാധാകൃഷ്‌ണന്‍ മാസ്റ്റര്‍, അമീറുദ്ദീന്‍ പാതാരി, ഷമീര്‍ ഫൈസി ഒടമല, ടി.അബ്ദുല്‍ അസീസ്‌ സുല്ലമി, കെ.ടി.നാരായണന്‍, പി.പി.സൈതലവി, എ.കെ.സുബൈന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: