Main News
മാനസിക ആരോഗ്യ ചികിത്സാ കേന്ദ്രത്തിൽ രോഗിക്ക് കൂട്ടിരുന്നയാൾ മരിച്ച നിലയിൽ

13/02/2020
മലപ്പുറം: പെരിന്തൽമണ്ണയിലെ മാനസിക ആരോഗ്യ ചികിത്സാ കേന്ദ്രത്തിൽ രോഗിക്ക് കൂട്ടിരുന്നയാൾ മരിച്ച നിലയിൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ച മാനസിക രോഗമുള്ള യുവാവിന്റെ കൂടെ കൂട്ടിരിപ്പിന് വന്ന തുവ്വൂർ സ്വദേശി മോയിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാരണം വെക്തമല്ല. പെരിന്തൽമണ്ണ ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിൽ പരിശോധന നടത്തി.
രോഗിയും മോയിനും താമസിച്ചിരുന്ന മുറി പൂട്ടിയിട്ട നിലയിലായിരുന്നു. പെരിന്തൽമണ്ണയിലെ ഡോക്ടർ സലീം സെന്റർ ഫോർ ന്യൂറോ സൈക്ക്യാട്രി ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

Share this post: