Top Stories
മികച്ച വായനക്കാരനുമാത്രമെ സമൂഹത്തില്‍ ക്രിയാത്മമായി ഇടപെടാന്‍ കഴിയു -ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
June 23, 2017

23-Jun-2017
മലപ്പുറം : മികച്ച വായനക്കാരനുമാത്രമെ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുവെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ഉണ്ണിക്യഷ്‌ണന്‍ അഭിപ്രായപ്പെട്ടു. വായനാശീലം സമൂഹത്തോടുള്ള ബാധ്യതക്കൂടിയാണന്ന്‌ മനസിലാക്കി വളര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വായനാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസുമായി സഹകരിച്ച്‌ നടത്തിയ തുല്യതാ പഠിതാക്കളുടെ വായനാ ക്വിസ്‌ മത്സരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്‌ ഡോ.കെ.ബാലചന്ദ്രന്‍ ക്വിസ്‌ മത്സരം നിയന്ത്രിച്ചു. പരിപാടിയില്‍ പത്താം ക്ലാസ്‌,ഹയര്‍സെക്കന്റി തുല്യതാ ക്ലാസുകളില്‍ പഠിക്കുന്ന 132 പഠിതാക്കള്‍ പങ്കെടുത്തു.
വായനാദിന സന്ദേശം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു.സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ്‌ അംഗം സലിം കുരുവമ്പലം, ജില്ലാ പഞ്ചായത്ത്‌ അംഗം ടി.കെ.റഷീദലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍,സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ മനോജ്‌ സെബാസ്റ്റ്യന്‍,അസി. കോഡിനേറ്റര്‍മാരായ പി.വി. ശാസ്‌ത പ്രസാദ്‌,പി.വി. പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.

Share this post: