Main News
മുണ്ടുപറമ്പ്-കാവുങ്ങൽ ബൈപാസ് നാലുവരിയാകുന്നു

06/02/2019

മലപ്പുറം: ജില്ലാ കേന്ദ്രത്തിലെ ഏറെ തിരക്കുള്ള മുണ്ടുപറമ്പ്-കാവുങ്ങൽ ബൈപാസ് റോഡ് നാല് വരിയാക്കാൻ അനുമതി ലഭിച്ചു. 2.13 കിലോമീറ്റർ റോഡ് 6.5 കോടിരൂപ ചിലവിൽ നാല് വരിയാക്കുന്ന പദ്ധതി ആറ് മാസത്തിനകം പൂർത്തിയാക്കാനാവുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ അറീച്ചു.

14 മീറ്റർ വീതിയിലാവും റോഡ് നാല് വരിയാക്കുക. വീതി കൂട്ടാൻ ആവിശ്യമായ സ്ഥലം നിലവിൽ ബൈപാസിനുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ടെൻഡർ നടപടി ആരംഭിക്കും.

മുണ്ടുപറമ്പ്-മച്ചിങ്ങൽ ബൈപാസ് നവീകരണം പരപ്പനങ്ങാടി- നാടുകാണി പാതയിൽ ഉൾപ്പെടുത്തി നടന്ന് വരികയാണ്. മച്ചിങ്ങൽ മുതൽ കിഴക്കേതല വരെയുള്ള ഹൈവേയും തുടർന്ന് നാല് വരിയാവും.

Share this post: