Main News
മുതലെടുത്തത് വർഗ്ഗീയ വാദികൾ; കൈവിട്ട കളിയായി സോഷ്യൽ മീഡിയ ഹർത്താൽ

16/04/2018

മലപ്പുറം: കാശ്മീരിൽ പെൺകുട്ടി കൊല ചെയ്യപെട്ടതിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താൽ ആഹ്വാനം ആൾകൂട്ട അഴിഞ്ഞാട്ടമായി മാറി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഹർത്താൽ അനുകൂലികൾ അക്രമം നടത്തി. തുടരെ വന്ന പീഡന വാർത്തകളിൽ മരവിച്ച് നിന്ന കേരളത്തിലെ ബി.ജെ.പിക്ക് ഹർത്താൽ ഊർജമായിരിക്കുകയാണ്. ഹര്‍ത്താലിന് പിന്നില്‍ മുസ്ലിം തീവ്രവാദ സംഘടങ്ങളാണെന്ന് പറഞ്ഞ് കെ സുരേന്ദ്രനടക്കമുള്ള ബി.ജെപി നേതാക്കളും രംഗത്തെത്തി. ഇന്നത്തെ ഹർത്താൽ ചൂണ്ടിക്കാണിച്ചായിരിക്കും ഇനി ബി.ജെ.പിയുടെ പ്രതിരോധമെന്ന് ഇതിൽ നിന്ന് വെക്തമാണ്.

സംസ്ഥാനത്ത് എല്ലാ വിഭാഗം ആളുകളും കാശ്മീർ വിഷയത്തെ അപലപിക്കാൻ തയ്യാറായിരുന്നു. എന്നാൽ ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ ഹർത്താലിന് ആഹ്വാനം നടത്തുകയും വഴിതടഞ്ഞും കടകളടപ്പിച്ചും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന വിമർഷനം പൊതുവെ ഉയരുന്നുണ്ട്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇന്നത്തെ ഹർത്താലിൽ സജീവമായി പങ്കെടുക്കുകയുണ്ടായി. ഒരു പെൺകുട്ടിയുടെ കൊലപാതകത്തെ മുസ്ലീം വർഗീയ പ്രചാരണത്തിന് ഉപയോഗിക്കാനുള്ള ഗൂഡ പദ്ധതി ഹർത്താലിന് പിന്നിലുണ്ടെന്ന അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് എന്ന പേരില്‍ പലയിടത്തും കടകള്‍ അടപ്പിക്കാന്‍ ആളുകള്‍ എത്തിയതിനെ തുടർന്ന് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിക്കൊണ്ട് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് രംഗത്തെത്തി. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സംഘടിതമായതും സമാധാനപരവും ഒറ്റക്കെട്ടായുമുള്ള പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു.

ഫലത്തിൽ എല്ലാവരും പ്രതിഷേധിച്ച ഒരു സംഭവത്തെ ഒരു സംഘം ഏറ്റെടുത്ത് വർഗ്ഗീയ വാദികൾക്ക് മുതലെടുക്കാനുള്ള അവസരമുണ്ടാക്കാനാണ് ഹർത്താൽ ഉപകരിച്ചത്.

Share this post: