Top Stories
മുനിസിപ്പാലിറ്റി ഉപരോധിച്ചു
March 18, 2016

pampad-flatമലപ്പുറം : പാമ്പാട് ഫ്ലാറ്റിനോടുള്ള അവഗണന അവസാനിപിക്കുക , മാലിന്യ പ്രശ്നം ഉടന്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാമ്പാട് ഫ്ലാറ്റ് നിവാസികള്‍ മലപ്പുറം മുനിസിപ്പാലിറ്റി ഉപരോധിച്ചു. നഗരസഭ 31–ാം വര്‍ഡില്‍ നിര്‍മ്മിച്ച ഫ്ലാറ്റിലെ കക്കൂസ് ടാങ്കുകള്‍ നിറഞ്ഞൊഴുകി പരിസരവാസികള്‍ക്ക് താമസം ദുസ്സഹമായിരിക്കുകയാണ് ഇവിടെ.

മാലിന്യം റോഡിലേക്കൊഴുകുന്നതിനാല്‍ ഇതുവഴി യാത്രചെയ്യാന്‍പോലും കഴിയാത്ത അവസ്ഥയാണ്. തെന്നി വീഴുമെന്നതിനാല്‍  ഇരുചക്രവാഹനങ്ങള്‍പോലും ഇതിലെ പോകാന്‍ മടിക്കുന്നു. ഗുരുതര ആരോഗ്യ പ്രശ്നവും മാലിന്യംമൂലമുണ്ടാകുന്നുണ്ട്. വാര്‍ഡ് കൌണ്‍സിലര്‍ സുമയ്യ അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നം നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു പരിഹാരവുമില്ല. പ്രശ്നം പരിഹരിക്കാമെന്ന് നേരത്തെ ഉറപ്പ് നല്‍കിയ അധികൃതര്‍ ഫ്ളാറ്റിലെ മാലിന്യപ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണമെന്ന നിലപാടിലാണിപ്പോള്‍.

Share this post: