Main News
മുന്നേറ്റമായി പൊന്നാനിയില്‍ ഇ. ടിയുടെ പര്യടനം

19/04/2019

കോട്ടക്കല്‍: പൊന്നാനിക്കളരിയുടെ മണ്ണില്‍ ആവേശസ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഇ. ടിയുടെ യാത്ര. ഇന്നലെ രാവിലെ പെരുമ്പാളില്‍ നിന്നും ആരംഭിച്ച പര്യടനം അഷ്‌റഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലും യു. ഡി. എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ പര്യടനം നടത്തി. ഐക്യജനാധിപത്യ മുന്നണിക്ക് അഭൂതപൂര്‍വ്വമായ പിന്തുണയാണ് പൊന്നാനിയില്‍ നിന്ന് ഇത്തവണ ലഭിക്കുകയെന്ന് സ്ഥാനാര്‍ഥി പറഞ്ഞു.

ആന്ധ്രപ്രദേശില്‍ നിന്നുള്ള മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പൊന്നാനിയിലെത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് ബഷീര്‍ അഹമ്മദ്, സെക്രട്ടറി ഖാജവലി, മുഹ്മിന്‍ ബാഷ, ബി മസ്താന്‍ എന്നിവരാണ് പൊന്നാനിയിലെത്തിയത്.
പി. ടി അജയ്‌മോഹന്‍, ശ്രീധരന്‍ മാസ്റ്റര്‍, ഷാനവാസ് വെട്ടത്തൂര്‍, യു അബൂബക്കര്‍, അഹമ്മദ് ബാഫഖിതങ്ങള്‍, ഹുസൈന്‍ കോയതങ്ങള്‍, കാളിയത്തേല്‍ ഷാജി, സി എം യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി

Share this post: