Main News
മുല്ലപ്പള്ളി പാണക്കാടെത്തി; മൂന്നാം സീറ്റെന്ന ആവിശ്വത്തിൽ വിട്ട് വീഴ്ച്ച വേണ്ടന്ന് ലീഗ്

02/02/2019

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ മത്സരിക്കുന്ന സീറ്റുകൾക്ക് പുറമെ ഒരു സീറ്റുകൂടി ആവിശ്വപ്പെടാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ മുസ്ലിം ലീഗ് തീരുമാനം. ഇന്ന് പാണക്കാട് കൂടിയ ഉന്നതാധികാര സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനം കടുപ്പിച്ചത്. പത്താം തിയ്യതി ചേരുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് കെ.പി.എ മജീദ് പറഞ്ഞു.

എല്ലാകാര്യങ്ങളും ചർച്ച ചെയ്തെന്നും ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം പറയുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

ഇതിനിടയിൽ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട് സന്ദർശനം നടത്തി.

#മുസ്ലിംലീഗ്

 

 

Share this post: