Main News
മുസ്ലിംലീഗ‌് പോപ്പുലർ ഫ്രണ്ട് രഹസ്യ ചർച്ചയുടെ വീഡിയോ പുറത്ത്

14/03/2019

മലപ്പുറം: മുസ്ലിംലീഗ‌് പോപ്പുലർ ഫ്രണ്ട് രഹസ്യ ചർച്ചയുടെ വീഡിയോ പുറത്ത്. മുസ്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം ലോക‌്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ‌് സ്ഥാനാർഥി ഇ ടി മുഹമ്മദ‌് ബഷീർ എന്നിവർ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട‌് സംസ്ഥാന പ്രസിഡന്റ‌് നസറുദ്ദീൻ എളമരവുമായി കൂടിക്കാഴ‌്ച നടത്തുന്ന വീഡിയോ പുറത്ത‌ുവന്നു . കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടൽ ടാമറിൻഡിലാണ‌് രാത്രി ഒരുമണിക്കൂറോളം ചർച്ച നടത്തിയത‌്. ചർച്ചക്ക‌് ശേഷം ഇ ടി മുഹമ്മദ‌് ബഷീറും നസറുദ്ദീൻ എളമരവും പുറത്തേക്ക‌് പോകുന്ന വീഡിയോ ആണ‌് പുറത്തുവന്നത‌്. കൂടികാഴ്ചയോട‌് എതിർപ്പുള്ള ഒരു വിഭാഗം പ്രവർത്തകരാണ‌് വീഡിയോ പുറത്തുവിട്ടതെന്ന് കരുതുന്നു.

Share this post: