Main News
മുസ്ലിം ലീഗ് കാലപ്പെടുത്തിയ 44 പേരുടെ പട്ടികയുമായി കെ.ടി ജലീൽ നിയമസഭയിൽ

13/08/2018

നാളിതുവരെ മുസ്ലിം ലീഗ് കൊലപ്പെടുത്തിയ 44 പേരുടെ പട്ടിക മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ചു. തദ്ദേശ ഭരണ വകുപ്പിന്റെ ധനാഭ്യാർഥന ചർച്ചക്ക് മറുപടി പറയുമ്പോഴാണ് കെ.ടി ജലീൽ അക്രമ വിരുദ്ധ കപട മുഖത്തെ ചോദ്യം ചെയ്തത്. മണ്ണാർക്കാട് സഹോദരങ്ങളായ ഹംസ, നൂറുദ്ധീൻ എന്നിവരേയും അരീക്കോട് കുനിയിൽ അബൂബക്കർ, ആസാദ് എന്നിവരുടെയടക്കം ലീഗ് കൊലപാതകങ്ങൾ മന്ത്രി അക്കമിട്ട് നിരത്തി. ഓമശ്ശേരിയിൽ കെ.ടി സി അബ്ദുറഹ്മാനെ മദ്രസ്സയിലിട്ടാണ് കൊന്നതെങ്കിൽ കുണ്ടൂർ അബ്ദുൾഖാദർ മുസ്ലിയായാരുടെ മകൻ കുഞ്ഞുവിനെ റമദാനിലാണ് ലീഗുകാർ കൊന്നതെന്നും അദ്ധേഹം പറഞ്ഞു.

Share this post: