Main News
മുൻ വിദേശകാര്യമന്ത്രി സുഷ്‌മ സ്വരാജ്‌ വിടവാങ്ങി


ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷ്‌മ സ്വരാജ്‌ അന്തരിച്ചു. 67 വയസ്സായിരുന്നു.ഡൽഹി എയിംസ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന്‌ ചൊവാഴ്‌ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത് . ഏറെ നാളായി വൃക്ക രോഗത്തിന്‌ ചികിത്സയിലായിരുന്നു. രാത്രി 10.20 ഓടെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. .ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു. ഒന്നാം മോഡി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു.

ബി.ജെ.പിക്ക് ശക്തയായ ഒരു നേതാവിനെയാണ് സുഷ്‌‌മ സ്വരാജിൻറെ മരണത്തിലൂടെ നഷ്ടമാകുന്നത്‌ . നയതന്ത്ര തലത്തിൽ ശ്രദ്ധേയമായ പല നീക്കങ്ങളും നടത്തിയതിലൂടെ ഏവരുടെയും പ്രിയപ്പെട്ട വിദേശകാര്യ മന്ത്രി ആവാൻ സുഷമയ്ക്ക് സാധിച്ചിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.

Share this post: