മൂലധനത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം : ഡോ.കെ.എന്‍.ഗണേഷിന്റെ പ്രഭാഷണ പരമ്പര തുടങ്ങി.

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%AE%E0%B5%82%E0%B4%B2%E0%B4%A7%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4/">
Twitter

മൂലധനത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം : ഡോ.കെ.എന്‍.ഗണേഷിന്റെ പ്രഭാഷണ പരമ്പര തുടങ്ങി.

15/09/2017

തൃശ്ശൂര്‍: മുതലാളിത്തത്തെ നിലനിറുത്തുന്നത് സ്വകാര്യസ്വത്തിന് ഭരണകൂടം നല്കുന്ന നിയമ പരിരക്ഷയാണെന്ന് ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ ഡോ.കെ.എന്‍.ഗണേശ് പറഞ്ഞു. കാറല്‍ മാര്‍ക്‌സിന്റെ മൂലധനം പ്രസിദ്ധീകൃതമായിട്ട് 150 വര്‍ഷം തികയുന്ന വേളയില്‍ പ്രൊഫ. വി.അരവിന്ദാക്ഷന്‍ ഫൗണ്ടേഷന്‍ ,തൃശൂരില്‍ സംഘടിച്ച പ്രഭാഷണ പരമ്പരയില്‍ മൂലധനത്തിന്റെ രീതിശാസ്ത്രത്തെ അധികരിച്ച് ആദ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുതലാളിക്ക് തൊഴിലാളി യുമായുള്ള വൈരുദ്ധ്യാത്മകമായ ആത്മബന്ധമാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് . അദ്ധ്വാനത്തെ ചരിത്രപരമായി നിര്‍വചിക്കാന്‍ മാക്‌സിനു കഴിഞ്ഞത് അദ്ദേഹത്തിന്റെ വലിയ സംഭാവനയാണ്. മുതലാളിമാര്‍ മൂലധനം ആദ്യകാലത്ത് സ്വരൂപിക്കുന്നത് വളരെ പ്രാകൃതമായ കയ്യൂക്കിന്റെ പ്രയോഗത്തിലൂടെയാണെന്ന് ഗണേശ് ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശ്രീലക്ഷ്മി ബാലകൃഷ്ണന്‍ കവിതാലാപനവും പ്രൊഫ. ഐശ്വര്യ എസ് ബാബു ഗൗരി ലങ്കേഷ് അനുസ്മരണവും നടത്തി. പി. എസ് . ഇക്ബാല്‍ സ്വാഗതവും കെ.എസ് സദാനന്ദന്‍ നന്ദിയും പറഞ്ഞു.

 

Share this post:

ഹോമിയോ, ആയുര്‍വേദ മരുന്ന് ഉപയോഗിക്കുന്നവര്‍ക്കും എം ആര്‍ വാക്‌സിനേഷനെടുക്കാം

എം ആര്‍ വാക്‌സിനേഷന്‍: മലപ്പുറം ബാലി കേറാമലയല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം വാക്‌സിനേഷനൊപ്പം; ഇനി ഒരാഴ്ചമാത്രം. ഇല്ല മലപ്പുറം പിറകിലാവില്ല, ഇത് ജനങ്ങളുടെ വിജയം

വാക്‌സിനേഷന് എതിരെ വ്യാപകമായ കുപ്രചരണം നടക്കുന്നുവെന്ന് ഹൈക്കോടതി

മലപ്പുറം വാക്‌സിനേഷനൊപ്പം, ഇനി 8 നാള്‍ മാത്രം

മലപ്പുറത്തിന്റെ പെരുമ കളയരുത്. വാക്‌സിന്‍ കൊടുക്കണം

മലപ്പുറം വാക്‌സിനേഷനൊപ്പം ഇനി 9നാള്‍മാത്രം. ഇന്നലെ മാത്രം കുത്തിവെപ്പെടുത്തത് 22,000 കുട്ടികള്‍ക്ക്

എം ആര്‍ വാക്‌സിനേഷന്‍; ഇനി 10 നാള്‍മാത്രം. പിറകിലാവരുത് മലപ്പുറം, രോഗങ്ങളുടെ പിടിയിലും

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കും

ഗെയ്ല്‍ വാതക പൈപ് ലൈന്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി എ സി മൊയ്തീന്‍