Main News
മൃഗസംരക്ഷണ വകുപ്പ് പുനസംഘടിപ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍


മലപ്പുറം : മൃഗസംരക്ഷണ വകുപ്പ് പുനസംഘടിപ്പിക്കണമെന്ന് വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ സംഘടനയായ മൃഗസംരക്ഷണ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രവര്‍ത്തക  കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി പി സജീഷ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച് വഹാബ്, ഹനീഫ, സോണി, സുഭാഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ സുഭാഷ് ശങ്കര്‍ – ജില്ലാ പ്രസിഡന്റ്, ഹനീഫ.സി എം  – സെക്രട്ടറി, അനില്‍കുമാര്‍ -ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Share this post: