Main News
മേലാറ്റൂരിൽ 3 കോടിയുടെ കുഴൽപണ വേട്ട

25/04/2018

പെരിന്തൽമണ്ണ: മേലാറ്റൂരില്‍ വന്‍ കുഴല്‍പണ വേട്ട. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തി എണ്‍പത്തിനാലായിരത്തി അഞ്ചൂറ് രൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ ബൈജു(42), അര്‍ഷാദ് (24) എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ എസ് ഐ അജിത്, അഡീഷണല്‍ എസ് ഐ സാജന്‍ അബ്രഹാം, എ എസ്‌ഐ പി മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

Share this post: