Main News
മോദിസർക്കാർ മൂന്ന് വർഷം കൊണ്ട് എഴുതിതള്ളിയത് വൻകിടക്കാരുടെ രണ്ടരലക്ഷം കോടി രൂപയുടെ വായ്പ

04/04/2018

രാജ്യത്ത് പട്ടിണി മരണങ്ങളും കർഷക ആത്മഹത്യയും അസമത്വവും വർദ്ധിക്കുമ്പോഴും കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് സ്നേഹം വെക്തമാവുന്നു. അധികാരത്തിലേറി മൂന്നു വർഷക്കാലത്തിനിടെ വൻകിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. സാധാരണക്കാരന് വായ്പ നിരസ്സിക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളാണ് കേന്ദ്ര സർക്കാർ എഴുതിത്തള്ളിയത്.

രാജ്യസഭയിൽ രേഖാമൂലം നൽകിയ വിശദീകരണത്തിലാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. കർഷകർ വായ്പയെടുത്ത കുറഞ തുകകൾ നഷ്ടം മൂലം ഒഴിവാക്കി തരണമെന്ന് ആവിശ്യങ്ങൾ ഉയരുമ്പോഴാണ് അത് പരിഹരിക്കാതെ വൻകിടക്കാരുടെ വായ്പ എഴുതിത്തള്ളിയ കണക്ക് പുറത്തുവന്നിരിക്കുന്നത്.

Share this post: