Top Stories
യതീംഖാനകള്‍ കേരള സമൂഹത്തിന്റെ ഉദാത്ത മാതൃക സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍
April 03, 2016

Sayyid_Hyderali_Shihab_Thangal03, April 2016
കൊണ്ടോട്ടി: യതീംഖാനകള്‍ കേരള സമൂഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഒളവട്ടൂര്‍ യതീംഖാനയുടെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. നാട്ടിലെയും മറുനാട്ടിലെയും അനാഥ അഗതികളുടെ സംരക്ഷണം ഏറ്റടുത്ത്‌ പ്രവര്‍ത്തിക്കുന്ന യതീംഖാന പ്രസ്ഥാനം രാജ്യത്തിന്‌ മാതൃകയാണ്‌.പതിനായിരങ്ങള്‍ക്കാണ്‌ ഇത്‌ വഴി തണലേകാന്‍ സാധിച്ചത്‌. അനാഥ സംരക്ഷണത്തിന്‌ വിശുദ്ധ ഇസ്‌്‌ലാം നല്‍കിയ പ്രാധാന്യം വളരെ വലുതാണ്‌. ഒരു പ്രദേശത്തിന്റ വിദ്യാഭ്യാസ സാംസ്‌കാരിക ഉന്നമനത്തിന്‌ ആക്കംകൂട്ടുന്നതില്‍ ഒളവട്ടൂര്‍ യതീംഖാനയുടെ പങ്ക്‌ ശ്രദ്ധേയമാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.
വരുന്ന ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലിയുടെ പദ്ധതിപ്രഖ്യാപനവും തങ്ങള്‍ നിര്‍വഹിച്ചു. ഇസ്‌്‌ലാമിക്‌ പ്രീസ്‌കൂള്‍, ചരിത്രഗ്രന്ഥ പ്രകാശനം, അറബിക്‌ കോളജ്‌, വനിതാ യതീംഖാന ബ്ലോക്കുകള്‍ തുടങ്ങി മത സാമൂഹ്യ വിദ്യാഭ്യാസ ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തനങ്ങളാണ്‌ ജൂബിലിയുടെ ഭാഗമായി യതീംഖാന നാടിന്‌ സമര്‍പ്പിക്കുന്നത്‌.

പ്രഖ്യാപന സമ്മേളനത്തില്‍ കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖ്‌ അലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ റശീദ്‌ അലി ശിഹാബ്‌ തങ്ങള്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌്‌ലിയാര്‍, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ്‌ എം.പി, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ഇ.പി. മൂസ ഹാജി, അഡ്വ. എം. വീരാന്‍കുട്ടി, ടി.വി. ഇബ്രാഹീം, പി.എ.ജബ്ബാര്‍ ഹാജി, പി.ബാവ ഹാജി, ആസിഫ്‌ ദാരിമി പുളിക്കല്‍ സംസാരിച്ചു. അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ സമാപന പ്രസംഗം നടത്തി.

ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സംഗമം എം. എം. കുട്ടി മൗലവി ഉദ്‌ഘാടനം ചെയ്‌തു. കാളാവ്‌ സൈതലവി മുസ്‌്‌ലിയാര്‍, രായിന്‍ കുട്ടി നീറാട്‌, ഡോ. അബ്ബാസ്‌ പനക്കല്‍, അബ്ദുല്ല ഫാറൂഖി, ആലിക്കുട്ടി ഒളവട്ടൂര്‍ സംബന്ധിച്ചു.

Share this post:
MORE FROM THIS SECTION