Top Stories
യുവജന നേതൃത്വ പരിശീലന ക്യാംപ്
December 29, 2016

29-Dec-2016

മലപ്പുറം: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഞ്ചദിന യുവജന നേതൃത്വ പരിശീലന ക്യാംപ് നിലമ്പൂര്‍ ചന്തക്കുന്നിലെ കേരള വന ഗവേഷണ കേന്ദ്രം സബ് സെന്ററില്‍ തുടങ്ങി. നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് ചടങ്ങില്‍ അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജര്‍ പി അബ്ദുല്‍ ജബ്ബാര്‍, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് ജില്ലാ കോഡിനേറ്റര്‍ ടി. ജമാലുദ്ധീന്‍, റിട്ട. അസി. എക്‌സൈസ് ഓഫീസര്‍ ടി പി വര്‍ഗ്ഗീസ്, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് ഷെരീഫ് ഉള്ളതത്, അജയ് സിംഹന്‍, ട്രാഫിക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.ടി പൗലോസ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സലര്‍ പി. വിദ്യാവതി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നെഹ്‌റു യുവ കേന്ദ്ര നാഷണല്‍ യൂത്ത് വളന്റിയര്‍മാരായ ടി ശ്രീഹരി, എം നിഖില്‍, അര്‍ച്ചന വര്‍ഗീസ് സംസാരിച്ചു. ക്യാംപ് 30ന് സമാപിക്കും.

Share this post: