Main News
യുവാക്കൾ അംഗീകരിക്കപ്പെടുന്നു; വി പി സാനുവിനെ അഭിനന്ദിച്ച് മുൻ എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി

14/03/2019

മലപ്പുറം:യുവാക്കൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചും മലപ്പുറം മണ്ഡലം സ്ഥാനാർത്ഥി വി പി സാനുവിനെ അഭിനന്ദിച്ചും എം.എസ്.എഫ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുൻ എം.എസ്.എഫ് മലപ്പും ജില്ലാ ജനറൽ സെക്രട്ടറി കെ.എം ഷാഫിയാണ് അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

രാഷ്ട്രീയത്തിൽ രണ്ടറ്റങ്ങളിലായിരുന്നിട്ടും അടുത്ത സൗഹൃദമാണിവനോട്.പലപ്പോഴും വിളിക്കും അങ്ങോട്ടുമിങ്ങോട്ടും, എഴുത്തുകളും, പുസ്തകവും വായിച്ച് ആദ്യം അഭിപ്രായം പറയും.ചിലപ്പോൾ രാഷ്ട്രീയം പറഞ്ഞു തർക്കിക്കും, ചിലപ്പോഴൊക്കെ വിളിക്കുമ്പോൾ മേഘാലയയിലാണ്, ഒറീസ്സയിലാണെന്നൊക്കെ സന്ദേശം വരും, ഒന്ന് ഒഴിഞ്ഞുകിട്ടിയാൽ എന്താ സാഹിബേന്ന് ചോദിച്ചൊരു വിളിയാണ്. ഇന്നലെയും വിളിച്ചു.ഞാനങ്ങോട്ട് വരുന്നുണ്ട്ട്ടോന്ന് പറഞ്ഞു.സത്യം പറഞ്ഞാൽ ഏത് പാർട്ടിയിലായാലും ഇത്തരം യുവാക്കൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം.

സുഹൃത്ത് സാനുവിന്റെ സ്ഥാനാർഥിത്തത്തിൽ അവനൊരുപാട് അഭിനന്ദനങ്ങൾ……

ഇത് സൗഹൃദത്തിന്റെ രാഷ്ട്രീയമാണ്,

Share this post: