Top Stories
യു ഡി എഫ്‌ ഭരണം പൊതുമേഖലയെ പൂർണ്ണമായും സ്വകാര്യ മുതലാളിമാർക്ക്‌ വിറ്റു: ടി.കെ ഹംസ
March 16, 2016

ksrtc-tk-hamzaമലപ്പുറം: ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ്‌ ഭരണം പൊതുമേഖല സ്ഥാപനങ്ങളെ ഓരോന്നായി സ്വകാര്യ മുതലാളിമാർക്ക്‌ വിറ്റു കൊണ്ടിരിക്കുകയാണെന്ന് സീ.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ ഹംസ.
കെ.എസ്‌.ആർ.ടി.സി യെ സ്വകാര്യവൽകരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ KSRT എംപ്ലോയീസ്‌ അസോസിയേഷൻ( CITU )നടത്തിയ 25 മണിക്കൂർ യൂണിറ്റ്‌ ധർണ്ണയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ പെരുവഴിയിലേക്ക്‌ തള്ളി വിടുന്ന ഈ ഭരണത്തെ ജനം വിലയിരുത്തുമെന്നും അദ്ദേഹം  കൂട്ടി ചേർത്തു.
യൂണിറ്റ്‌ പ്രസിഡന്റ്‌ കെ.വി ഹരി അധ്യക്ഷത വഹിച്ചു. സെക്രടറി അജ്മൽ സ്വാഗതവും പറഞ്ഞു.

Share this post: