Top Stories
രക്തദാന അവാര്‍ഡിന്റെ തിളക്കവുമായി വീണ്ടും ഡി.വൈ.എഫ്.ഐ. മലപ്പുറം ജില്ലാ കമ്മിറ്റി
June 16, 2016

dyfi-blood15, June 2016
മലപ്പുറം : മലപ്പുറം ജില്ലയില്‍ 2015-16 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്യുകയും രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്ത യുവജന സംഘടനക്കുള്ള ഐ.എം.എ., ജില്ലാ എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി, പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് എന്നിവര്‍ സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ലോക രക്ത ദാന ദിനത്തിന്‍റെ ഭാഗമായി ജൂണ്‍ 14 നു പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ.കെ.എ.സീതിയില്‍ നിന്നും ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ.അബ്ദുല്ലാ നവാസ് , പ്രസിഡന്റ് അഡ്വ. എം.ബി.ഫൈസല്‍, ട്രഷറര്‍ അഡ്വ.ടി.കെ. സുല്‍ഫീക്കര്‍, വൈസ് പ്രസിഡന്റ് എന്‍.നിതീഷ്, ശ്രീരാജ് എസ്, എം.ഷാനവാസ്, ജ്യോതി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. 2009 നവംബര്‍ 3നാണ് യുവതയുടെ രക്തദാനം എന്ന ക്യാമ്പയിന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി തുടക്കം കുറിച്ചത്. 2010-11, 2011-12, 2012-13, 2013-14, 2014-15 വര്‍ഷങ്ങളിലെ സംസ്ഥാനതല അവാര്‍ഡും ജില്ലാതല അവാര്‍ഡും പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡും തുടര്‍ച്ചയായി ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റിക്കാണ് ലഭിച്ചത്. 2015-16 വര്‍ഷത്തില്‍ 18 രക്തദാന ക്യാമ്പുകളില്‍ നിന്നായി 734 യൂണിറ്റ് രക്തമാണ് ദാനം നല്‍കിയത്.ക്യാമ്പയിന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ഇരുന്നൂറിലധികം ക്യാമ്പുകളില്‍ നിന്നായി പന്ത്രണ്ടായിരത്തില്‍ അധികം യൂണിറ്റ് രക്തമാണ് ദാനം നല്‍കിയത്. കൂടാതെ ആവശ്യമായി വരുന്ന ഘട്ടങ്ങളിലെല്ലാം ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് യുവതയുടെ രക്തദാന ക്യാംപയിനിലൂടെ രക്തം നല്‍കി വരുന്നു.

Share this post: