Main News
രണ്ട് വർഷം കൊണ്ട് ജില്ലയിൽ 199 കോടി ചികിത്സാ സഹായം നൽകി കാരുണ്യ ലോട്ടറി

10/05/2018

മലപ്പുറം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരൃണ്യ ചികിത്സാ പദ്ധതിയിൽ മലപ്പുറം ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 199 കോടി രൂപയുടെ സഹായധനം നൽകി. 7715 അപേക്ഷകർക്കായാണ് ഇത്രേയും തുക അനുവദിച്ചത്. ചികിത്സാ ചിലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഒട്ടേറെ പേരക്ക് സഹായകരമാണ് ഈ പദ്ധതി.

തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി ഇക്കാലയളവിൽ തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങളിൽ ഉൾപെടുത്ത ഒരു കോടിയിൽ പരം രൂപയും വിതരണം ചെയ്തു. 490 കോടി രൂപയാണ് ജില്ലയിലെ കഴിഞ്ഞ വർഷത്തെ ലോട്ടറി വിറ്റ് വരവ്

Share this post: