Main News
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാൻ അനുവദിക്കില്ല:കെ.സി വേണുഗോപാൽ

മലപ്പുറം:ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാൻ ആർ.എസ്.എസും മോദി സർക്കാറും നടത്തുന്ന ഒരു കുതന്ത്രവും വിലപ്പോവില്ലെന്നും ഇന്ത്യയുടെ ജനാധിപത്യത്തെ തകർത്ത് കർണാടകയിൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ ഭീഷണിപ്പെടുത്തി വിലക്കുവാങ്ങിയ ബിജെപി ദുഃഖിക്കേണ്ടിവരുമെന്നും, കാലുമാറി ബിജെപിയിലെത്തിയവർ കോൺഗ്രസ്സിന്റെ കാലു പിടിക്കേണ്ട ഗതികേട്‌ ഉണ്ടാവുമെന്നും,കോൺഗ്രസ്സിനു ഭരണത്തിലേറുക എന്നതല്ല ലക്ഷ്യം പക്ഷെ ഗാന്ധിജിയും പൂർവ്വികരും കാണിച്ചു തന്ന ജനാതിപത്യം നിലനിർത്തുക എന്നതിനു ഏതറ്റം വരേയും കോൺഗ്രസ്സ്‌ മുന്നോട്ടു പോവുമെന്നും, ഗാന്ധിജിയെ ആർ.എസ്‌.എസ്‌,സംഘ്‌ പരിയാവാർ സംഘടനകൾ അന്നും ഇന്നും കൊലപ്പെടുത്തികൊണ്ടിരിക്കൊരിക്കുകയാണന്നും,കേന്ദ്ര സർക്കാറിനെ എതിർക്കുന്നവരെ എൻഫൊഴ്സ്മെന്റിനേയും സി.ബി.ഐ യെയും ഉപയോഗിച്ച്‌ ഉൽമൂലനം ചെയ്യുകയാണന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.മഹത്മാ ഗാന്ധിയുടെ 150-ാ‍ം ജന്മ വാർഷികത്തോടനുബന്ധിച്ച്‌ ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി നടത്തിയ ഗാന്ധി സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.അഡ്വ വി.വി പ്രകാശ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ്സിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയുകയുള്ളന്നു പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു.മുൻ മന്ത്രി എ.പി അനിൽ കുമാർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ,കെ.പി.സി.സി ഭാരവാഹികളായ വി.എ കം, പി.ടി അജയ്‌ മോഹൻ,കെ.പി അബ്ദുൽ മജീദ്‌,ടി.എച്‌ സക്കീർ ഹുസൈൻ,ഇ മുഹമ്മദ്‌ കുഞ്ഞി,ആര്യാടൻ ഷൗക്കത്ത്‌ എന്നിവർ സംസാരിച്ചു.അസീസ്‌ ചീരാന്തൊടി സ്വാഗതവും,വല്ലാഞ്ചിറ ഹുസൈൻ നന്ദിയും പറഞ്ഞു.      ഗാന്ധി സന്ദേശ യാത്ര രാവിലെ 10 മണിക്ക്‌ കലക്ട്രേറ്റ്‌ പരിസരത്ത്‌ വെച്ച്‌ മുൻ മന്ത്രി ശ്രീ.ആര്യാടൻ മുഹമ്മദ്‌ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.മുൻ ഡി.സി.സി പ്രസിഡന്റ്‌ ഇ.മുഹമ്മദ്‌ കുഞ്ഞി അദ്യക്ഷത വഹിച്ചു.  ആനക്കയത്ത്‌ നടന്ന സ്വീകരണത്തിൽ മുസ്ലിം ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു.എ ലതീഫ്‌ സംസാരിച്ചു.ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി അദ്യക്ഷൻ വി.വി പ്രകാശ്‌ നയിച്ച ഗാന്ധി സന്ദേശ യാത്രക്ക്‌ ജില്ലാ കോൺഗ്രസ്സ്‌ കമ്മിറ്റി ഭാരവാഹികളായ വീക്ഷണം മുഹമ്മദ്‌,കെ.സി കുഞ്ഞി മുഹമ്മദ്‌,അസീസ്‌ ചീരന്തൊടി,അജീഷ്‌ എടാലത്ത്‌,സക്കീർ പുല്ലാര,വല്ലാഞ്ചിറ ഷൗക്കത്ത്‌ അലി,പി.സി വേലായുധൻ കുട്ടി,ടി.പി മുഹമ്മദ്‌,അഡ്വ.നസ്‌റുല്ല,പി.സി.എ നൂർ,സി സുകുമാരൻ,ഉമർ ഗുരിക്കൾ,ടി.കെ അഷ്‌ റഫ്‌,ഹൈദ്രോസ്‌ മാസ്റ്റർ,ശശി മങ്കട,ടി.കെ അലവികുട്ടി,ബീന ജോസഫ്‌,പി.പി ഹംസ,പന്ത്രോളി മുഹമ്മദാലി,ഒ.രാജൻ,കെ.പി നൗഷാദ്‌ അലി,അഡ്വ.പത്മകുമാർ,കെ.പി.കെ തങ്ങൾ,എൻ.എ മുബാറക്‌,പി.എ മജീദ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ എം.സത്യൻ,എം.കെ മുഹ്‌സിൻ എന്നിവർ നേതൃത്വം നൽകി.

Share this post: