Main News
രാജ്യറാണി എക്‌സ്പ്രസിന്റെ സ്വതന്ത്ര സര്‍വീസ് ഇന്നുമുതല്‍

09/05/2019

നിലമ്പൂർ: ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു. ഇന്ന് മുതൽ രണ്ടു ട്രെയിനുകൾ ആയാകും യാത്ര. നിലമ്പൂരിൽ നിന്നുള്ള രാജ്യറാണി 13 കോച്ചുകളുമായി സര്‍വീസ് നടത്തും.അമൃത എക്സ്പ്രസ് മധുര മുതൽ തിരുവനന്തപുരം വരെയും രാജ്യ റാണി കൊച്ചുവേളിയില്‍നിന്ന് നിലമ്പൂർ വരെയുമാണ് യാത്ര നടത്തുക.
2011 മുതലാണ് രാജ്യറാണിയും അമൃത എക്സ്പ്രെസും ഒന്നിച്ചു യാത്ര തുടങ്ങിയത്. നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്തി രാജ്യറാണി അമൃതക്കൊപ്പം ചേരുകയായിരുന്നു.

രാത്രി 8.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന രാജ്യറാണി നിലമ്പൂരിൽ രാവിലെ7:50ന് എത്തും. മടക്കയാത്ര രാത്രി 8:50ന് പുറപ്പെട്ട് ആറിന് കൊച്ചുവേളിയിലെത്തും.

തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് സമയം

തിരുവനന്തപുരം – രാത്രി 8.30, കൊല്ലം – 9.32 , കോട്ടയം – 11.30, എറണാകുളം ടൗണ്‍ – 01.15, തൃശ്ശൂര്‍ – 2.30, പാലക്കാട് ജങ്ഷന്‍ – രാവിലെ 06.10, പൊളളാച്ചി – 7.55, പഴനി – 9.30, മധുര – ഉച്ചക്ക് 12 .15.

മധുര – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് സമയം

മധുര – വൈകീട്ട് 3.15, പഴനി – 5.15, പൊള്ളാച്ചി – 6.45, പാലക്കാട് ജങ്ഷന്‍ – രാത്രി 8.25, തൃശ്ശൂര്‍ – 10.17, എറണാകുളം ടൗണ്‍ – 12.05, കോട്ടയം – 1.10, കൊല്ലം – 3.45, തിരുവനന്തപുരം സെന്‍ട്രല്‍ പുലര്‍ച്ച 5.50.

കൊച്ചുവേളി – നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് സമയം

കൊച്ചുവേളി – രാത്രി 8.50, കൊല്ലം – 9.45, കോട്ടയം – 11.37, എറണാകുളം ടൗണ്‍ – 01.30, തൃശ്ശൂര്‍ – 2.40, ഷൊര്‍ണൂര്‍ ജങ്ഷന്‍ – 5.30, അങ്ങാടിപ്പു 6.29, നിലമ്പൂര്‍ റോഡ് – 7.50.

നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് സമയം

നിലമ്പൂര്‍ റോഡ് – രാത്രി 8.50, അങ്ങാടിപ്പുറം – 9.30, ഷൊര്‍ണൂര്‍ ജങ്ഷന്‍ – 10.10, തൃശ്ശൂര്‍ – 10.55, എറണാകുളം ടൗണ്‍ – 12.35, കോട്ടയം – 1.35, കൊല്ലം – 3.55, കൊച്ചുവേളി – രാവിലെ 6.00.

Share this post: