രിസാല സ്റ്റഡി സര്‍ക്കിള്‍; സാഹിത്യോത്സവങ്ങള്‍ക്ക് തുടക്കമായി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/main-news/%E0%B4%B0%E0%B4%BF%E0%B4%B8%E0%B4%BE%E0%B4%B2-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A1%E0%B4%BF-%E0%B4%B8%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B3%E0%B5%8D/">
Twitter

രിസാല സ്റ്റഡി സര്‍ക്കിള്‍; സാഹിത്യോത്സവങ്ങള്‍ക്ക് തുടക്കമായി

01/10/2017

ജിദ്ദ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിച്ചു.. സൗദി പടിഞ്ഞാറന്‍ പ്രവശ്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക ഘടകമായ യൂനിറ്റ് മുതലാണ് മത്സരങ്ങള്‍ നടക്കുന്നത്.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയല്‍, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകള്‍, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങള്‍, വിവര്‍ത്തനം, വായന തുടങ്ങി 73 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ്. കെ ജി വിദ്യാര്‍ഥികള്‍ മുതല്‍ 30 വയസ് വരെയുള്ള യുവതി, യുവാക്കളെ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരം ക്രമീകരിക്കുക.

യൂനിറ്റ് മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ സെക്ടര്‍ സാഹിത്യോത്സവുകളിലേക്ക് യോഗ്യത നേടും. വിവിധ സെക്ടറുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ ആദ്യ വാരം നടക്കുന്ന സെന്‍ട്രല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഇതിന് ശേഷം നാഷനല്‍ മത്സരത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി വ്യത്യസ്ത അഭിരുചികളുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കുന്ന ഒഡീഷനുകള്‍ വിവിധ സെന്‍ട്രല്‍ കലാലയം സംഘങ്ങള്‍ക്ക് കീഴിലായി നടന്ന് വരികയാണ്.

 

 

Share this post:

സ്ട്രീറ്റ് ലൈറ്റ് കരാറിൽ മലപ്പുറം നഗരസഭയുടെ തീവെട്ടിക്കൊള്ള

ഉമ്മാന്റെ വടക്കിനി’ കുടംബശ്രീ ജില്ലാതലഭക്ഷ്യമേള 19 മുതല്‍ താനൂരില്‍

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

ഡോ.ബഹാഉദ്ദീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്  ഇനി ഐ.ഒ.എസ് പതിപ്പും; ലോഞ്ചിങ് 20 ന് അബൂദാബിയില്‍

ഹര്‍ത്താലുകള്‍ പൗരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം: വി ഡി സതീശന്‍

പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ 18 മുതല്‍ 22 വരെ. 765 പ്രതിനിധികള്‍ പങ്കെടുക്കും.

നിയുക്ത എം എല്‍ എക്ക് അഭിനന്ദനമറിയിച്ച് പി പി ബഷീര്‍

വിജയത്തിലും തിളക്കം കുറഞ്ഞ് യു ഡി എഫ്

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നെളെവോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍

പൊന്നാനി എംഇഎസില്‍ സമരം ശക്തമായി തുടരും എസ്എഫ്‌ഐ