Top Stories
റഷീദിന്‍റെ ജീവന്‍ രക്ഷിക്കാനായി മലപ്പുറത്തിന്‍റെ മാതൃകയായി ഓട്ടോ സാരഥികള്‍
March 15, 2016

autoമലപ്പുറം :  കാരുണ്യത്തിന്റെ വഴിയില്‍ നന്മയുടെ ചക്രമുരുണ്ടപ്പോള്‍ കിട്ടിയത് ഒരു ലക്ഷത്തോളം രൂപ. മലപ്പുറം ഹാജിയാര്‍പള്ളി പറമ്പില്‍ റഷീദിന്റെ ചികിത്സാ സഹായത്തിന് നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ ഒരു ദിവസത്തെ വരുമാനം മാറ്റിവെച്ചത്  കാരുണ്യത്തിന്റെ  പുതിയ വിജയഗാഥയായി . തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തിലെ 60 ഓട്ടോറിക്ഷകളാണ് ഈ ലക്ഷ്യത്തിലേക്ക് ഓടിയത്. രാത്രി വൈകിയും ഓട്ടോ തൊഴിലാളികള്‍ തങ്ങളുടെ തീരുമാനം വിജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന റഷീദിന്റെ വൃക്കമാറ്റല്‍ ശസ്ത്രക്രിയക്കു വേണ്ടിയാണ് തുക വിനിയോഗിക്കുക. റഷീദിന്റെ വൃക്കകള്‍ ആറുമാസത്തിനകം മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍, സാമ്പത്തികസ്ഥിതിയാകട്ടെ വളരെ മോശവുമായിരുന്നു. ഈ സാഹചര്യത്തിലാണ് നന്മയുടെ ഒരു കൈ സഹായവുമായി നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ രംഗത്തെത്തിയത്. ബുധനാഴ്ച തുക റഷീദിന്റെ കുടുംബത്തിന് കൈമാറും.

കൈ കോര്‍ക്കാം ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍.

Perinthalmanna Urban Bank
A/c No : 0003001000005174
IFSC CODE : IBKL0763P10

South Indian Bank
Branch : Malappuram
A/c No : 0351053000009661
IFSC CODE : SIBL0000315

Share this post: