Main News
റാഫ് പെരിന്തൽമണ്ണ മേഖല കമ്മിറ്റി നിലവിൽ വന്നു

മലപ്പുറം: റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പെരിന്തൽമണ്ണ മേഖല സമ്മേളനം നഗരസഭാ ചെയർമാൻ മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു.റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു അധ്യക്ഷനായിരുന്നു. മേഖല ഭാരവാഹികളായി ഡോ.അബൂബക്കർ തയ്യിൽ, സിഎസ്.സോമസുന്ദരൻ (രക്ഷാധികാരികൾ) പിപി. അബൂബക്കർ (പ്രസിഡണ്ട്), കുഞ്ഞാപ്പു ഹാജി ആലിപ്പറമ്പ്, കെആർ.രവി,ബഷീർ ഏലംകുളം, കെ.നൗഷാദ് അലി, കെപി.അബ്ദുൽ ബഷീർ രാമപുരം (വൈസ് പ്രസിഡണ്ടുമാർ) വിപി.ശശിധരൻ (ജനറൽ സെക്രട്ടറി) കെപി. ജാബിർ, മനോജ് മംഗലശ്ശേരി, ഹമീദ് പട്ടിക്കാട്, ടികെ.സൈഫുള്ള,ഏപി. മെക്സൺ(ജോയിന്റ് സെക്രട്ടറിമാർ) പികെ.അബ്ദുൽ റഹിമാൻ (ട്രഷറർ) ആയും വനിതാ ഫോറം കമ്മിറ്റി ഭാരവാഹികളായി ഡോ.കൊച്ചു എസ്.മണി (രക്ഷാധികാരി) എം.പ്രേമലത (പ്രസിഡണ്ട്) കെ. ഭാരതി ടീച്ചർ (വൈസ് പ്രസിഡണ്ട്) ഷീന ഷാനവാസ് (ജനറൽ സെക്രട്ടറി) കെ.നളിനി (ജോ.സെക്രട്ടറി) കെആർ.ആരതി (ട്രഷറർ) ആയും മേഖല കമ്മിറ്റികൾ നിലവിൽ വന്നു.
മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാൻ പാലോളി അബ്ദുറഹിമാൻ,റിട്ട.സർക്കിൾ ഇൻസ്പെക്ടർ സിഎസ്.സോമസുന്ദരൻ, ഡോ.വിന്നർ ഷെരീഫ്, നൗഷാദ് മാമ്പ്ര, സ്നേഹതീരം അബദുറഹിമാൻ, സാബിറ ചേളാരി, ഏ കെ.ജയൻ,ഷെറിൻ ഷാജി, എംടി.തെയ്യാല, വിജയൻ കൊളത്തായി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അബൂബക്കർ തയ്യിൽ സ്വാഗതവും സിഎസ്.ശശിധരൻ നന്ദിയും പറഞ്ഞു.

Share this post: