Main News
റാഫ് റോഡുസുരക്ഷാ ബോധവത്ക്കരണവും ലഘുലേഖ വിതരണവും നടത്തി

16/Aug/2019
മലപ്പുറം: എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനത്തില്‍ റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം (റാഫ്) വോളന്റിയര്‍മാര്‍ നിരത്തിലെ നിലവിളികള്‍ക്കറുതി വരുത്താനായി ‘ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ് ‘ എന്ന പ്രമേയത്തോടെ
റോഡുസുരക്ഷാ ബോധവല്‍ക്കരണ പൊതുയോഗങ്ങളും ലഘുലേഖ വിതരണവും ജില്ലയുടെ വിവിധ ബ്രാഞ്ച് തലങ്ങളില്‍ സംഘടിപ്പിച്ചു. മലപ്പുറത്ത് പി.ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. റാഫ് ജില്ലാ രക്ഷാധികാരി പാലോളി അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി.റാഫ് മലപ്പുറം ബ്രാഞ്ച് പ്രസിഡണ്ട് ഏകെ.ജയന്‍ അധ്യക്ഷനായിരുന്നു.ജില്ലാ ജനറല്‍സെക്രട്ടറി നൗഷാദ് മാമ്പ്ര, വൈസ് പ്രസിഡണ്ട് വിജയന്‍ കൊളത്തായി, എന്‍.ബാബുരാജ്, വനിതാ ഫോറം സെക്രട്ടറി ഇവി. അജിത, പി.അജ്ഞലി, മലപ്പുറം ട്രാഫിക്ക് എസ്.ഐ കെവി.കുര്യന്‍, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ അഡ്വ.ഏകെ. സുരേഷ്, അഡ്വ. ഷിബു, ഷൈലേഷ്, പി.ശോഭന, സുലൈഖ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
ധ2:14 ജങ, 8/16/2019പ അയറൗ ഞമള: ചെയ്തു. വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി. റാബിയ ലഘുലേഖ വിതരണം നിര്‍വഹിച്ചു. താലൂക്ക് പ്രസിഡണ്ട് ബാലന്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മഴക്കെടുതിയില്‍ വിവിധ ക്യാമ്പുകളിലും മറ്റും സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച റാഫ് അംഗങ്ങളെ യോഗം അനുമോദിച്ചു. മജീദ് കഴുങ്കില്‍, പ്രഭാകരന്‍ നടുവട്ടം, ഇടവേള റാഫി, ഹസ്സന്‍ എടപ്പാള്‍, എ. വി ഉബൈദ്, അശോകന്‍, ഫക്രുദീന്‍ എ. വി, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
ചെമ്മാട് ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങ് റാഫ് ജില്ലാ പ്രസിഡണ്ട് ബികെ. സൈത് ഉദ്ഘാടനം ചെയ്തു.തിരുരങ്ങാടി പോലീസു് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖ് ലഘുലേഖ പ്രകാശനംചെയ്തു.റാഫ് തിരുരങ്ങാടി ബ്രാഞ്ച് പ്രസിഡണ്ട് റഹീം മച്ചിഞ്ചേരി അധ്യക്ഷനായിരുന്നു. ഏകെ.റഹീം, ഏടി.സൈതലവി, സലാം തച്ചെറക്കല്‍, സാബിറ ചേളാരി, സൈഫാഖാന്‍, വിപി.റാബിയ,കോയ മോന്‍ വെളിമുക്ക്, ഉമ്മുല്‍ ഫസ് ലാ, എം.സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുര്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച പരിപാടി റാഫ് സംസ്ഥാന ട്രഷറര്‍ എംടി. തെയ്യാല ഉദ്ഘാടനം ചെയ്തു. ട്രാഫിക് എസ് ഐ, എ. മുരളീധരന്‍ ലഘുലേഖ വിതരണം നിര്‍വ്വഹിച്ചു. തിരൂര്‍ ബ്രാഞ്ച് പ്രസിഡണ്ട് ഹനീഫ അടിപ്പാട്ട് അധ്യക്ഷനായിരുന്നു. മലപ്പുറം പ്രസ്സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് കെ പി ഒ.റഹ് മത്തുള്ള, എ എസ് ഐ, വിവേകാനന്ദന്‍, കെപി .സമീറ, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാജിറ, കെപി. സമീര്‍ ആരിഫ്, ഏ.വേലായുധന്‍, പിടി.ബദറുദ്ദീന്‍, റാഫി തിരൂര്‍, ടി.അബ്ദുസലാം, പി.ചന്ദ്രന്‍, ജനാര്‍ദ്ദനന്‍, കദീജ പയ്യനങ്ങാടി, ടിപി. ഉഷ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടക്കല്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച റോഡുസുരക്ഷാ സമ്മേളനം കോട്ടക്കല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ റിയാസു് ചാക്കീരി ഉദ്ഘാടനം ചെയ്തു. റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം. അബ്ദു റോഡുസുരക്ഷാ ലഘുലേഖ വിതരണവും മുഖ്യപ്രഭാഷണവും നടത്തി. കോട്ടക്കല്‍ ബ്രാഞ്ചു് പ്രസിഡണ്ട് അരുണ്‍ വാരിയത്ത് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡണ്ട് ബികെ.സൈയ്ത്, രാജീവ് പുതുവില്‍, നൗഷാദ് മാമ്പ്ര, വിഎ.ഫൈസല്‍ രണ്ടത്താണി, ഷിജി നായര്‍, പി.സുലൈമാന്‍, ഷഫീഖ് വടക്കന്‍, സാബിറ ചേളാരി, ചെമ്മുക്കന്‍ ബീരാന്‍, ഏകെ. ജയന്‍, സൈഫാ ഖാന്‍ ,ഉമ്മുല്‍ ഫസ്ല, കൊളത്തായി വിജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this post: