Main News
റോഡപകടം: ബോധവല്‍ക്കരണത്തിന് തന്നെ പ്രസക്തി: പി. ഉബൈദുള്ള എം എല്‍ എ.
റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം പി.ഉബൈദുള്ള എം എല്‍ എ  ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മുനിസിപ്പല്‍, പഞ്ചായത്ത് തലങ്ങള്‍ തോറും റോഡുസുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ വിപുലമാക്കിയാല്‍ റോഡപകടങ്ങള്‍ കുറക്കാനാകുമെന്ന് പി.ഉബൈദുള്ള എം എല്‍ എ അഭിപ്രായപ്പെട്ടു.നിയമ ലംഘനങ്ങള്‍ക്ക് തടയിടാന്‍ വെറും പിഴയിടല്‍ സംവിധാനം കൊണ്ടാവില്ലന്നാണ് വാഹനാപകട നിരക്കുകള്‍ സൂചിപ്പിക്കുന്നത്.   സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ റോഡുസുരക്ഷക്ക് പ്രാധാന്യം നല്കുന്ന തരത്തില്‍ നടപടികള്‍ കൈകൊള്ളണമെന്നും റോഡപകട മുന്‍കരുതലുകള്‍ക്കായി റാഫ് നടത്തി വരുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്നും എം എല്‍ എ പറഞ്ഞു.റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറംസംഘടിപ്പിച്ച റാഫ് മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും റോഡുസുരക്ഷാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം.
റാഫ് ജില്ലാ പ്രസിഡണ്ട് ബികെ.സൈദ് അധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു മുഖ്യ പ്രഭാഷണം നടത്തി.മലപ്പുറം പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ്.പി, റാഫ് ഭാരവാഹികളായ, നൗഷാദ് മാമ്പ്ര, വിജയന്‍ കൊളത്തായി, ഏകെ.ജയന്‍, ഹനീഫ അടിപ്പാട്ട്, ലൗലി ഹംസ ഹാജി ഷെറിന്‍ ഷാജി, ഹഫ്‌സ ബാനു, റഹീം മച്ചിഞ്ചേരി, കണ്ണിയന്‍ റുഖിയ, അരുണ്‍ വാരിയത്ത്, പികെ.ജൂബീന, കെസി.വേണുഗോപാലന്‍, കെ. റുബീന,പിപി.അബ്ദുസമദ്, കോയ മോന്‍ കൈതകത്ത്, സി.ഗിരിജ, സലാം പറവണ്ണ, വിഎ. ഫൈസല്‍, അഷറഫ് കളത്തിങ്ങല്‍പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.ബംഗാളത്ത് പോക്കര്‍ ഹാജി സ്വാഗതവും സാബിറ ചേളാരി നന്ദിയും പറഞ്ഞു.

Share this post: