Top Stories
ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി : ‘സുബോധം’ കാംപെയ്‌നുകള്‍ നടത്തും
April 13, 2016

13 April 2016
മലപ്പുറം : ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി ‘സുബോധം’ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്ച്ച് ചെയ്യുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം ചേര്ന്നു്. ജില്ലയിലെ ലഹരി വിരുദ്ധ പ്രവര്ത്തെനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക യോഗം ചേരണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്ദേോശത്തെത്തുടര്ന്നാ്ണ് എ.ഡി.എം. ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്ന്ന ത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ സന്നദ്ധ സംഘടനകള്‍, പൊതു പ്രവര്ത്തെകര്‍ എന്നിവരുടെ അഭാവത്തിലാണ് യോഗം നടത്തിയത്. മദ്യ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ കഞ്ചാവ്, പാന്‍ മസാല പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്ധി്ച്ചതായി യോഗം വിലയിരുത്തി. ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന് ബോധവത്കരണ കാംപയിനുകള്‍ നടത്തണമെന്ന് യോഗം നിര്ദേകശിച്ചു. ലഹരിയില്‍ നിന്നുള്ള മോചനം ആഗ്രഹിക്കുന്നവര്ക്ക്ത ജില്ലയില്‍ സര്ക്കാ്ര്‍ ലഹരിമോചന കേന്ദ്രങ്ങളില്ലാത്തത് പരിമിതിയാണെന്നും ഇത് സര്ക്കാണറിന്റെ ശ്രദ്ധയില്പ്പെലടുത്താനും യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകളിലും കോളെജുകളിലും നടപ്പാക്കേണ്ട ലഹരി വിരുദ്ധ പ്രവര്ത്ത്നങ്ങള്‍ വിശദമായി ചര്ച്ചല ചെയ്യുന്നതിന് തെരഞ്ഞെടുപ്പിന് ശേഷം ‘സുബോധം’ യോഗം ചേരും. ലഹരി വിരുദ്ധ പ്രവര്ത്തിനങ്ങളുടെ ഭാഗമായി നിലവില്‍ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ പരാതിപ്പെട്ടി, ലഹരി വിരുദ്ധ ക്ലബുകള്‍, തെരുവ് നാടകം പോലുള്ള ബോധവത്കരണ പ്രവര്ത്ത നങ്ങള്‍ എന്നിവ നടത്തുന്നുണ്ട്. ഇത്തരം പ്രവര്ത്ത നങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനുള്ള പദ്ധതികള്‍ യോഗത്തില്‍ ചര്ച്ച് ചെയ്യും. മലപ്പുറം നര്കോനട്ടിക് സെല്‍ എസ്.ഐ. മുരളീധരന്‍ പിള്ള, അസി. എക്‌സൈസ് കമ്മീഷനര്‍ പി. ബാലകൃഷ്ണന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സുഭാഷ്‌കുമാര്‍, പൊലീസ്- വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: