Main News
ലീഗ് – എസ്ഡിപിഐ രഹസ്യ ചർച്ച; സ്ഥിരീകരിച്ച് എസ്ഡിപിഐ

15/03/2019

മലപ്പുറം: ലീഗ് – എസ്ഡിപിഐ രഹസ്യ ചർച്ച സ്ഥിരീകരിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ലീഗ് നേതാക്കള്‍ തങ്ങളോട് സഹായം ആവിശ്യപെട്ടതായി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു . പൊന്നാനിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ആവശ്യപെട്ടത്.

കൊണ്ടോട്ടി തുറക്കലിലെ കെടിഡിസിയുടെ ഹോട്ടല്‍ ടാമറിന്‍ഡിലാണ് രാത്രി ഒരുമണിക്കൂറോളം ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ഇ ടി മുഹമ്മദ് ബഷീറും നസറുദ്ദീന്‍ എളമരവും പുറത്തേക്ക് പോകുന്ന വീഡിയോ ആണ് പുറത്തുവന്നത്. കൂടികാഴ്ചയോട് എതിര്‍പ്പുള്ള ഒരു വിഭാഗം പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടത്.

അതേസമയം ലീഗ് – എസ്ഡിപിഐ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. കെടിഡിസി ഹോട്ടലില്‍ വച്ച് തീര്‍ത്തും യാദൃശ്ചികമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടുക മാത്രമായിരുന്നെന്ന് ഇ.ടി പറഞ്ഞു. എസ്ഡിപിഐയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നും ബഷീര്‍ വ്യക്തമാക്കി.

Share this post: