Main News
ലൈംഗിക ആരോപണം;പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപെട്ട് ഡിവൈഎഫ്ഐ മാർച്ച്

04/04/2018

നിലമ്പൂർ: ലൈംഗിക ആരോപണം ഉയർന്ന ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപെട്ട് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം മുഹമ്മദലി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും രാജിവെച്ച് ഒഴിയണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപെട്ടു.

ബ്ലോക്ക് സെക്രട്ടറി കെ.എസ് അൻവർ സമരം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി അഭിലാഷ് ലോക്കൽ സെക്രട്ടറി കെ.ടി മുജീബ് എന്നിവർ സംസാരിച്ചു. കെ.ടി മുജീബ്, കെ.ഷാഹിം എന്നിവർ സംസാരിച്ചു.
മാർച്ചിന്, മാടായി രാജൻ, അജ്മൽ ചോക്കാട് ഇമ്രാൻ ഖാൻ എന്നിവർ നേതൃത്വം നൽകി.

Share this post: