Main News
മുന്നണി സംവിധാനത്തില്‍ സീറ്റ് വിഭജനം പ്രശ്‌നങ്ങളുണ്ടാക്കുന്നു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവ്

10/01/2018

ലഖ്‌നൗ: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സംഖ്യമുണ്ടാക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. മുന്നണി സംവിധാനത്തില്‍ സീറ്റ് വിഭജനം കീറാമുട്ടിയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് താന്‍ ഇപ്പോള്‍ നടത്തി വരുന്നത്. 2019 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു.

Share this post: