Top Stories
ലോക എയ്‌ഡ്‌സ്‌ ദിനാചരണം: എച്ച്‌ ഐവി ക്കെതിരെ ജാഗ്രത പുലര്‍ത്തുമെന്ന്‌ പ്രതിജ്ഞ ചെയ്‌തു
December 02, 2016

aids-prathijnja02-Dec-2016

മലപ്പുറം: ലോക എയ്‌ഡ്‌സ്‌ ദിനാചര ണത്തിന്റെ ഭാഗമായി ജില്ലാ ആരോ ഗ്യ വകുപ്പിന്റെയും ജില്ലാ പഞ്ചായ ത്ത്‌ സുരക്ഷമിഷന്റെയും ആഭിമുഖ്യ ത്തില്‍ ജില്ലാതല എയ്‌ഡ്‌സ്‌ ദിനാചരണം നടന്നു. ദിനാചരണത്തോടനുബന്ധിച്ച്‌ എച്ച്‌ഐവി ബാധയ്‌ക്ക്‌ കാരണമാകുന്ന സാഹചര്യങ്ങളില്‍ നിന്ന്‌ വിട്ടു നില്‍ക്കുമെന്നും എയ്‌ഡ്‌സ്‌ രോഗബാധിതരെ സാധാരണക്കാരെ പോലെ തുല്യനിലയില്‍ പരിഗണി ക്കുമെന്നും മെഴുകുതിരി റാന്തല്‍ കത്തിച്ച്‌ കൈ ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ ഥികള്‍ അടക്കമുള്ളവര്‍ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ വെച്ച്‌ പ്രതിജ്ഞ ചെയ്‌തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്‌ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ ചടങ്ങില്‍ പി ഉബൈദു ള്ള എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉണ്ണികൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ജില്ലാ കലക്‌ടറുടെ വസതിക്കു സമീപത്ത്‌ നിന്ന്‌ സ്‌കൂള്‍- കോളെജ്‌ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സന്ദേശ റാലിയോടെയാണ്‌ ജില്ലാതല എയ്‌ഡ്‌സ്‌ ദിനാചരണ പരിപാടികള്‍ തുടങ്ങിയത്‌.

ജില്ലാ കലക്‌ടര്‍ അമിത്‌ മീണ റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജില്ലാതല ഉദ്‌ ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡ ന്റ്‌ എ പി ഉണ്ണികൃഷ്‌ണന്റെ അധ്യക്ഷത യില്‍ പി ഉബൈദുള്ള എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു.സംസ്ഥാന ത്തും ജില്ലയിലും എച്ച്‌ ഐ വി ബാ ധിതരുടെ എണ്ണത്തില്‍ കുറവ്‌ അ നുഭവപ്പെട്ടുവരുന്നത്‌ ആരോഗ്യ വകുപ്പിന്റെ എയ്‌ഡ്‌സ്‌ ബോധവ ത്‌ക്കരണ പരിപാടികള്‍ വിജയം കാ ണുന്നുവെന്നതിന്റെ തെളിവാ ണെ ന്ന്‌ എംഎല്‍എ പറഞ്ഞു. എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണത്തില്‍ ജില്ല 12-ാം സ്ഥാനത്താണെന്നത്‌ മികച്ച നേട്ട മാണ്‌.
ജനസംഖ്യ കുറഞ്ഞ ജില്ലകളായ ഇടു ക്കിയും വയനാടുമാണ്‌ 13 ഉം 14 ഉം സ്ഥാനങ്ങളിലുള്ളത്‌. കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയെന്ന പരിഗണ നയില്‍ മലപ്പുറം ഏറ്റവും കുറവ്‌ എയ്‌ഡ്‌സ്‌ ബാധിതരുള്ള ജില്ലയാണെ ന്ന്‌ അദ്ദേഹം പറഞ്ഞു. എച്ച്‌ഐവി ബാധിതര്‍ക്ക്‌ സമൂഹ ത്തില്‍ ഒറ്റപ്പെട ല്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാ വരുതെന്നും എയ്‌ഡ്‌സ്‌ ബാധയെ കുറിച്ച തെറ്റിദ്ധാരണകള്‍ അകറ്റണ മെന്നും എംഎല്‍എ പറഞ്ഞു. സന്ദേ ശ റാലിയില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ച മലപ്പുറം മാസ്‌ കോളെജ്‌, സെന്റ്‌ ജെമ്മാസ്‌ സ്‌കൂള്‍,എംഎസ്‌പി സ്‌കൂ ള്‍ എന്നിവക്ക്‌ മലപ്പുറം സര്‍വീസ്‌ സഹകരണ ബാങ്ക്‌ സ്‌പോണ്‍സര്‍ ചെയ്‌ത ട്രോഫികള്‍ എംഎല്‍എ വിതരണം ചെയ്‌തു.

december-1-novelഎന്‍ എം ബഷീര്‍ മൂന്നി യൂരിന്റെ എയ്‌ഡ്‌സ്‌ സംബന്ധ മായ നോവല്‍ ‘ഡിസംബര്‍ ഒന്ന്‌’എ പി ഉ ണ്ണി കൃഷ്‌ണന്‌ നല്‍കി എംഎല്‍ എ പ്രകാശനം ചെയ്‌തു. ജില്ലാ പ ഞ്ചായ ത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍ പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷ രായ ഉമ്മര്‍ അറക്കല്‍,വി സുധാകരന്‍, മല പ്പുറം നഗരസഭാ ഉപാധ്യക്ഷന്‍ പെരു മ്പള്ളി സെയ്‌ത്‌,ഡെപ്യൂട്ടി കല ക്‌ടര്‍ സി. അബ്‌ദുറഷീദ്‌, ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.വി ഉമ്മര്‍ ഫാറൂഖ്‌, ഡിപിഎം ഡോ.എ ഷി ബുലാല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ വി പ്രകാശ്‌, ജില്ലാ മാസ്‌ മീഡിയാ ഓഫീസര്‍ ടി എം ഗോപാലന്‍, ഡെപ്യൂട്ടി മാസ്‌ മീഡിയാ ഓഫീസര്‍ കെ പി സാദിഖലി, ഹമീദ്‌ കട്ടുപ്പാറ സംസാരിച്ചു.

തിരൂര്‍: തിരൂര്‍ ജനമൈത്രി പൊലീസിന്റെയും തിരൂര്‍ വൈ എം സി എയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോക എയ്‌ഡ്‌സ്‌ ദിനാചരണ പരിപാടി റെഡ്‌ റിബണ്‍ കുത്തി ഉദ്‌ഘാടനം ചെയ്‌തു. വൈ എം സി എ പ്രസിഡണ്ട്‌ മനോജ്‌ ജോസ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ പി ജോണ്‍, ബേബി തോമസ്‌, എസ്‌ ദാനം, ജെ അനില്‍കുമാര്‍, എം ഐ ജേക്കബ്‌, സേവ്യര്‍ ചിത്രകൂടം, ഷോഹാമോള്‍, സൈദ, സുമിത്ത്‌ സംസാരിച്ചു.

Share this post: